രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി അനുമോദനവും മോട്ടിവേഷൻ ക്ലാസും കലാകേന്ദ്രം ബ്രിഗേഡിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളി ക്കാപ്പിൽ ഉദ്ഘാടനം നിർവഹിച്ചു.
രാവണേശ്വരം : ഒരു നാടിന്റെ കലാകായിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി ക്ലബ്ബ് പരിധിയിൽ നിന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം കരസ്ഥമാക്കിയ വരെയും അനുമോദിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസും കലാകേന്ദ്രം ബ്രിഗേഡിന്റെ നേതൃത്വത്തിൽ ക്ലബ്ബ് പരിധിയിലെ വീടുകളിൽ ചെറിയ രീതിയിലുള്ള ചടങ്ങുകൾക്ക് ഉപയോഗിക്കാവുന്ന അത്യാവശ്യ പാത്രങ്ങളും ശവസംസ്കാരത്തിന് ഉപയോഗിക്കാവുന്ന വാതക സാമഗ്രികളുടെയും ഉദ്ഘാടനവും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് എം.എൽ.എ ഗോവിന്ദൻ പള്ളി ക്കാപ്പിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന ഇത്തരം അനുമോദനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും വളർന്നുവരുന്ന വിദ്യാർത്ഥികൾക്കും സമൂഹത്തിനും പ്രചോദനമായി തീരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എംഎൽഎയായി ആദ്യമായി ക്ലബ്ബ് പരിപാടിക്ക് എത്തിയ ഗോവിന്ദൻ പള്ളി ക്കാപ്പിലിനെ ജില്ലാ പഞ്ചായത്ത് അംഗം കെ. സബീഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോക്ടർ എ.അശോകൻ മാസ്റ്റർ ഉപഹാരം കൈമാറി. കലാകേന്ദ്രം ബ്രിഗേഡ് സാമഗ്രികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ് നിർവഹിച്ചു. കലാകേന്ദ്രം പ്രസിഡണ്ട് കെ. ഷിബു അധ്യക്ഷത വഹിച്ചു. മോട്ടിവേഷണൽ സ്പീക്കർ ഷൈജിത്ത് കരുവാക്കോട് മോട്ടിവേഷൻ ക്ലാസ്സ് കൈകാര്യം ചെയ്തു.അജാനൂർ പഞ്ചായത്ത് മെമ്പർ ദീപ പ്രവീൺ, കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോക്ടർ എ.അശോകൻ മാസ്റ്റർ, സി.പി.ഐ.എം ചിത്താരി ലോക്കൽ കമ്മിറ്റി മെമ്പർമാരായ എ. പവിത്രൻ മാസ്റ്റർ, ടി. ശാന്തകുമാരി, കെ. പവിത്രൻ, എസ്. ശശി,എ. കെ. ജിതിൻ കലാകേന്ദ്രം യു.എ.ഇ കമ്മിറ്റി പ്രസിഡണ്ട് സുനിൽ വേങ്ങച്ചേരി ദേശാഭിമാനി ഗ്രന്ഥാലയം സെക്രട്ടറി രവീന്ദ്രൻ മാസ്റ്റർ, കലാകേന്ദ്രം ബ്രിഗേഡ് ചെയർമാൻ പി. കെ. മോഹനൻ എന്നിവർ സംസാരിച്ചു. കലാകേന്ദ്രം സെക്രട്ടറി ഒ.ശ്രീജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. രാഗേഷ് നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments