Breaking News

മജൽ ഗ്രാമത്തിൻ്റെ യാത്രാദുരിതം: മന്ത്രിക്ക് നിവേദനം നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്

​കാസർകോട് : കഴിഞ്ഞ പത്ത് വർഷമായി തുടരുന്ന മജൽ ഗ്രാമത്തിലെ ജനങ്ങളുടെ രൂക്ഷമായ യാത്രാപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് ഗതാഗത മന്ത്രി സി.പി. ജോണിന് നിവേദനം നൽകി. കാഞ്ഞങ്ങാട് വെച്ചാണ് അർഫാന നജീബ് മന്ത്രിയെ നേരിൽ കണ്ട് പരാതി സമർപ്പിച്ചത്.

​കാസർകോട് പഴയ ബസ്‌സ്റ്റാൻഡ് - ചൗക്കി - അരിജാൽ - മജൽ - ബെള്ളൂർ - കമ്പാർ റൂട്ടിൽ 2016 വരെ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ജനസംഖ്യയും വീടുകളും വൻതോതിൽ വർദ്ധിച്ചിട്ടും യാത്രാസൗകര്യം പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

​പ്രതിസന്ധിക്ക് പരിഹാരമായി നാട്ടുകാരുടെ ദുരിതം കണ്ട് ഒരു സ്വകാര്യ സംരംഭകൻ ലക്ഷങ്ങൾ മുടക്കി പുതിയ ബസ് (BS6) വാങ്ങി സർവീസ് നടത്താൻ തയ്യാറായി വന്നിരുന്നു. എന്നാൽ, ഈ റൂട്ടിൽ പെർമിറ്റ് നൽകാൻ മോട്ടോർ വാഹന വകുപ്പ് (RTO) തയ്യാറാകുന്നില്ലെന്ന് നിവേദനത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സി സർവീസ് നടത്താത്ത വളഞ്ഞ വഴികളിലൂടെ സർവീസ് നടത്താനാണ് ആർ.ടി.ഒ നിർദ്ദേശിക്കുന്നത്. ഇത് യാത്രക്കാർക്ക് സമയനഷ്ടവും ബസ് ഉടമയ്ക്ക് സാമ്പത്തിക ബാധ്യതയും മാത്രമേ ഉണ്ടാക്കൂ എന്ന് അർഫാന നജീബ് ചൂണ്ടിക്കാട്ടി.

​പൊതുജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തി ഒന്നുകിൽ കെ.എസ്.ആർ.ടി.സി ഈ റൂട്ടിൽ നേരിട്ട് സർവീസ് ആരംഭിക്കുക, അല്ലെങ്കിൽ സ്വകാര്യ ബസ് ഉടമയ്ക്ക് യഥാർത്ഥ റൂട്ടിൽ സർവീസ് നടത്താൻ ആവശ്യമായ പെർമിറ്റ് അടിയന്തരമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഗ്രാമത്തിന്റെ യാത്രാദുരിതം അവസാനിപ്പിക്കണമെന്നും അർഫാന നജീബ് ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments