കേരളപ്പിറവി ദിനം താലൂക്ക് തലങ്ങളിൽ സമുചിതമായി ആഘോഷിക്കും.
കാസറഗോഡ് : കേരളപ്പിറവി ദിനം നവംബർ ഒന്നിന് മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ സമുചിതമായി ആഘോഷിക്കാൻ കാസർഗോഡ് ജില്ലാ ഭരണഭാഷാ സമിതി തീരുമാനിച്ചു ഉപ്പള എം ആർ കോളേജിൽ നടന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീർമാനമെടുത്തത്.
ചടങ്ങിൽ ഇരു താലൂക്കുകളിലെ കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരെ ആദരിക്കും.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പെൺകരുത്തായ ഷെയ്ഖ് സാഹിദ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ഇർഫാന ഇഖ്ബാലിനെ സമിതി യോഗത്തിൽ ആദരിച്ചു. ജാതിയും മതവും നോക്കാതെയുള്ള ഇർഫാനയുടെ നിരന്തര ഇടപെടലുകൾ യോഗം അഭിനന്ദിച്ചു. സമിതിയുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളുമായി സംസ്ഥാന മുഖ്യമന്ത്രിയെയും മന്ത്രിമാരെയുംനേരിട്ട് കണ്ട് നിവേദനം നൽകിയ ജില്ലാ പ്രതിനിധികളെ യോഗം അഭിനന്ദിച്ചു. കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം നേർന്ന് എം.കെ അലി മാസ്റ്റർ അവതരിപ്പിച്ച പ്രമേയം, പാസ്സാക്കി സർക്കാരിലേക്ക് അയച്ചു.
പ്രസിഡണ്ട് നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൂക്കൾ ബാലകൃഷ്ണൻ ചർച്ചകൾക്ക് ദൂരയാത്രക്കിടയിൽ ഓൺലൈനിൽ തുടക്കം കുറിച്ചു. എം.ആർ.സി.റഫീഖ് മാഷ് സ്വാഗതം പറഞ്ഞു. സത്യൻ സി ഉപ്പള, അബ്ബാസ് ഓണന്ത, സി.എ ഖാദർ മാഷ്, ചന്ദ്രശേഖര വൈദ്യർ, റഫീഖ് മാഷ് പൈവളികെ, അബ്ദുല്ല മുട്ടം, താജുദ്ദീൻ ചേരങ്കൈ, അലി പാത്തൂർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.കെ അലി മാസ്റ്റർ നന്ദി പറഞ്ഞു.
ഫോട്ടോ : ജീവകാരുണ്യ പ്രവർത്തകയായ ഇറഫാന ഇഖ്ബാലിനെ കാസർഗോഡ് ജില്ലാ ഭരണ ഭാഷാ സമിതി ആദരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments