കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ പേരിൽ ബസ് സ്റ്റോപ്പിൽ നിർത്തുന്നില്ല" പ്രതിഷേധവുമായി പിഡിപി
ബന്തിയോട് : കാസർകോട് മംഗലാപുരം കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര ബസ് മിക്ക ചെറിയ സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്താദെ ദൂരെ പോയി നിർത്തുന്നത് യാത്രക്കാർക്ക് ഇറങ്ങാനും കയറാനും പ്രയാസം സൃഷ്ടിക്കുന്നുവെന്ന് പിഡിപി " സൗജന്യ യാത്രയ്‌ക്കായി മണിക്കൂറോളം കാത്തുനിൽക്കുന്ന സ്ത്രീകളെ കയറ്റാതിരിക്കനുള്ള ഉദ്ദേശത്തോടുകൂടിയാണ് ബസ് ജീവനക്കാരുടെ ഉദ്ദേശം ജീവനക്കാരുടെ ഈ നടപടി മറ്റു പുരുഷ യാത്രക്കാർക്കും കയറാനും ഇറങ്ങാനും പ്രയാസം അനുഭവിക്കുന്നു! ചെറിയ സ്റ്റോപ്പുകളായ ആരിക്കാടി ഷിറിയ മുട്ടം ബന്തിയോട് നയാബസാർ ഹൊസംഘഡി തുടങ്ങി ഇങ്ങനെയുള്ള സ്റ്റോപ്പുകളിലെ യാത്രക്കാരായ സ്ത്രീകളും കുട്ടികളും മറ്റുള്ളവരും വൈകിട്ട് നാല് മണിക്ക് ശേഷം ദുരിതം അനുഭവിക്കേണ്ടി വരുന്നത് വൈകിട്ട് ആറ് മണിക്ക് ശേഷം തലപ്പാടി കാസർകോട് റൂട്ടിൽ സ്വകാര്യ ബസുകൾ കുറവാണ് എല്ലാവരുടെയും ആശ്രയം കെഎസ്ആർടിസി ബസ്സാണ് ബസുകൾ നിർത്താതെ പോയി കഴിഞ്ഞാൽ യാത്രക്കാർ എന്തു ചെയ്യും ksrtc ബസുകൾ കുറവാണെങ്കിൽ അതിനുള്ള പരിഹാരങ്ങൾ ബന്ധപ്പെട്ടവർ കണ്ടെത്തണം യാത്രക്കാരുടെ ദുരിതം ബന്ധപ്പെട്ട അധികൃതർ ഗൗരവത്തിൽ കാണണം ഈ വിഷയത്തിൽ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം വക്താക്കളായ മൂസ അട്കയും അഫ്സർ മള്ളൻങ്കയും ആവശ്യപെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments