* ഇത് രണ്ടാം ജന്മം, ഒരുനിമിഷം മക്കളെ വിട്ട് ഞങ്ങള്‍ പോയെന്ന് വിചാരിച്ചു;* *നടുക്കുന്ന അനുഭവം പങ്കുവെച്ച് കള്ളാടി ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ദമ്പതികൾ*
വയനാട് : കള്ളാടി ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ദമ്പതികൾ.മീനാക്ഷി എസ്റ്റേറ്റിലെ എലം തൊഴിലാളികളാണ് തമിഴ്‌നാട് സ്വദേശികളായ ബല്‍രാജും ഭാര്യ കൂടമ്മാളും. ഇരുവരും ഇന്ന് അവധി ആയതിനാല്‍ ബാങ്കില്‍ പോകുന്നതിനായാണ് മേപ്പാടിയില്‍ എത്തിയത്
അതിനിടെയാണ് മിനാക്ഷി പാലത്തിന് സമീപം വന്‍തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇരുവരും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ഇവർ ലോറിക്കടിയിൽ നിന്ന് രക്ഷപ്പെട്ട് എഴുന്നേറ്റ് വരുന്നത് ദുരന്തത്തിന്റെ സി സി ടി വി ദൃശ്യങ്ങളിൽ കാണാം. മലവെള്ളപ്പാച്ചിലിനൊപ്പം വൻതോതിൽ മണ്ണും കല്ലും കുത്തിയൊലിച്ചു വന്നപ്പോൾ റോഡരികിൽ നിർത്തിയിട്ടിരുന്ന നിർമ്മാണത്തൊഴിലാളികളുടെ ബസും ടാങ്കർ ലോറിയും നിമിഷനേരം കൊണ്ട് ഒലിച്ചുപോകുകയായിരുന്നു. ലോറിക്കടിയിൽ പെട്ടും മലവെള്ളത്തിൽ ഒഴുകിപ്പോയും തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് ദമ്പതികൾ പറഞ്ഞു.
പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന ബസിലേക്ക് മണ്ണ് കുത്തിയൊലിച്ച് എത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഇതിനിടയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ചവർ ടാങ്കർ ലോറിക്കടിയിൽ പെടുകയായിരുന്നു. ടാങ്കർ ലോറിയുടെ ചക്രങ്ങൾക്കിടയിൽ പെട്ടിട്ടും രണ്ട് പേർ കഷ്ടിച്ചാണ് ജീവനോടെ രക്ഷപ്പെട്ടത്. ഇവരെ കൂടാതെ നീല ഷർട്ട് ധരിച്ച യുവാവ് ഉൾപ്പെടെയുള്ള നാലുപേർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതായും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
സാധാരണ പോകുന്ന വഴിയല്ല ഇത്. എസ്റ്റേറ്റിൽ ഇന്ന് ലീവായതിനാൽ ബാങ്ക് ആവശ്യത്തിനായി മേപ്പാടിയിൽ പോകാനാണ് കള്ളാടി ടൗണിൽ എത്തിയത്. ആദ്യം മണ്ണ് വരുന്ന ചെറിയ ശബ്ദമാണ് കേട്ടത്. അപ്പോൾ സംഭവം എന്താണ് എന്ന് അറിയാനായി അങ്ങോട്ട് നോക്കി. അപ്പോഴേക്കും മലവെള്ളം അതിശക്തമായി കുത്തിയൊലിച്ചുവരികയായിരുന്നു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ലോറിക്കടിയിൽ കുടുങ്ങിയത്. രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ല. മക്കളെ ഇട്ടേച്ച് ഞങ്ങള്‍ പോയെന്നാണ് കരുതിയത്. ഇത് രണ്ടാം ജന്മമാണ്’ – ബൽരാജും കുറമ്മാളും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments