* വിദ്യാര്‍ഥികള്‍ക്ക് സന്തോഷ വാര്‍ത്ത.!പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കും;**വിദ്യാഭ്യാസ മന്ത്രി.*
പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. ഭാരം കുറക്കുന്നതിനെ പറ്റി ചർച്ചകള്‍ നടന്നു വരികയാണ്.
ക്വാർട്ടർലിയായി പുസ്തകത്തിൻ്റെ കട്ടി കുറയ്ക്കും.അല്ലെങ്കില്‍ ഒരു മാസത്തേക്ക് എല്ലാ വിഷയങ്ങളും ഒരു പുസ്തകത്തില്‍ ബൈൻഡ് ചെയ്തു ഇറക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ചാത്തൻകോട്ട്നട എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ ഒരു വിദ്യാർത്ഥി പാഠപുസ്തകത്തിന്റെ ഭാരം കുറയ്ക്കണമെന്ന് ഒരു തുണ്ട് കടലാസില്‍ എഴുതി മന്ത്രിക്ക് നല്‍കുകയായിരുന്നു.പിന്നാലെയാണ് മന്ത്രിയുടെ മറുപടി.
അതേസമയം കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ വ്യക്തമായ ചർച്ചകള്‍ ആവശ്യമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ഇതിന്മേല്‍ മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments