പുല്ലൂർ ഏ.കെ. ജി ക്ലബ്ബ്ഗോൾഡൺ ജൂബിലി ആഘോഷിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ് മോഹനൻ ഉദ്ഘാടനം ചെയ്തു.
പുല്ലൂർ : പുല്ലൂർ ഏ.കെ ജി സ്മാരക ആർട്ട്സ് & സ്പാട്സ് ക്ലബ്ബിൻ്റെ 50 -ാം വാർഷികം . വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു ജില്ലയ്ക്ക്അകത്തും പുറത്തും കലാ-കായിക .. ഗെയിംസ് സാംസ്കാരിക രംഗങ്ങളിൽ ശക്തമായഅടയാളപ്പെടുത്തലുകൾ നടത്തി മുന്നോട്ട് പോകുന്ന ക്ലബ്ബിൻ്റെ ഗോൾഡൺ ജൂബിലി മെഗാ തിരുവാതിര, -കൈകൊട്ടിക്കളി മത്സരം,നാടൻ കലാമേള, തെരുവ് നാടക മത്സരം, സാംസ്കാരിക ഘോഷയാത്ര, നാടകം, നൃത്ത നൃത്യങ്ങൾ, എഴുത്ത്കാരുടെ സംഗമം, മോട്ടിവേഷൻ ക്ലാസ്സ്, കാർഷിക-ചരിത്ര ക്ലാസ്സുകൾ, കഥ, കവിത എഴുത്ത് മത്സരം, മാധ്യമ സംവാദം, സംഗീത ശിൽപ്പം, സമൂഹ സദ്യ എന്നിങ്ങനെ വൈവിധ്യമായ പരിപാടികൾ ഉൾപ്പെടുത്തിയാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.സംഘാടക സമിതി രൂപീകരണം ക്ലബ്ബ് പ്രസിഡണ്ട് എ കൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ. രാജ്മോഹനൻ. ഉൽഘാടനം ചെയ്തു. സി. പി. ഐ. (എം) ഏരിയാ കമിറ്റി അംഗങ്ങളായ പി. ജ്യോതിബാസു, എ.ഷാജി,സുനു ഗംഗാധരൻ, ലോക്കൽ സെക്രട്ടറി ടി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ മഞ്ജിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാരായണൻ മാടിക്കാൽ, വി. നാരായണൻ മാസ്റ്റർ, എം. വി. നാരായണൻ എന്നിവർ സംസാരിച്ചു . ക്ലബ്ബ് സെക്രട്ടറി കെ. വി. രാജൻ സ്വാഗതവും ജോ:സെക്രട്ടറി ഇ.വി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. ആഘോഷകമ്മിറ്റി ചെയർ പേഴ്സണായി ടി .ബിന്ദുവിനെയും
വർക്കിംഗ് ചെയർമാനായി എം. വി. നാരായണൻ,
വൈസ് ചെയർമാൻമാരായി
എ. കൃഷ്ണൻ,
ഇ.വി. രാധാകൃഷ്ണൻ
ജനറൽ കൺവീനരറായി കെ.വി രാജൻ
ജോ: കൺവീനർമാരായി
കെ.രോഹിണി,
അനീഷ് കുറുമ്പാലം
ട്രഷറർ
കെ. അജിത്കുമാർ എന്നിവരെ തിരഞ്ഞെടുത്തു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments