*മൊഗ്രാലിൽ നീന്തൽ കളരിക്ക് തുടക്കം.*
മൊഗ്രാൽ : വിദഗ്ദ നീന്തൽ പരിശീലകൻ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാലിന്റെ സൗജന്യ നീന്തൽ കളരിക്ക് മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ തുടക്കമായി.
കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകി വരികയാണ് ദേശീയവേദി പ്രവർത്തകനായ എം എസ് മുഹമ്മദ് കുഞ്ഞി. ഈ മൂന്നര പതിറ്റാണ്ടിനിടെ കോവിഡ് കാലത്തും, കഴിഞ്ഞവർഷം തൊഴിലിനിടെ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായതും നീന്തൽ പരിശീലനം മുടങ്ങാൻ കാരണമായിരുന്നു.
ഈ വർഷത്തെ നീന്തൽ പരിശീലനമാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. തുടക്കത്തിൽ തന്നെ 25-ഓളം കുട്ടികൾ പരിശീലനം നേടാനെ ത്തി.ആൺ,പെൺ വ്യത്യാസമില്ലാതെ 8നും,15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകുന്നത്. സ്കൂൾ അവധി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് പരിശീലന സമയം. വൈകുന്നേരങ്ങളിൽ മുതിർന്നവർ കുളത്തിലിറങ്ങി കുളിക്കുന്നതിനാലാണ് പരിശീലനം രാവിലെ മുതലാക്കിയതെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു.
പരിശീലനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്തും,പരിശീലകനും ചേർന്ന് സർട്ടിഫിക്കറ്റുകൾ നൽകുന്നത് കുട്ടികൾക്ക് വലിയ അനുഗ്രഹവും, അംഗീകാരവുമാ വുന്നുണ്ട്.മൂന്നര പതിറ്റാണ്ട് കാലമായി എം എസ് മുഹമ്മദ് കുഞ്ഞി നടത്തി വരുന്ന ഈ സാമൂഹിക പ്രവർത്തനത്തിന് ജില്ലയിലെ വിവിധ സംഘടനകൾ ആദരവ് നൽകിയിരുന്നു.ഏറ്റവും ഒടുവിലാണ് കുമ്പള ചിരഞ്ജീവി ക്ലബ്ബ് പ്രശസ്തി പത്രവും, ട്രോഫിയും സമ്മാനിച്ചത്.
ഈ മാതൃകാപരമായ സാമൂഹിക സേവനത്തിന് സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് ഇത് വരെ അംഗീകാരം തേടിയെത്താത്തതിൽ എം എസ് മുഹമ്മദ് കുഞ്ഞിക്ക് പ്രയാസമുണ്ട്.ഇത് സംബന്ധിച്ച് നേരത്തെ മൊഗ്രാൽ ദേശീയവേദി കായിക-സ്പോർട്സ് വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിട്ടില്ല. ജില്ലയിൽ എത്തുന്ന പുതിയ കായിക- സ്പോർട്സ് മന്ത്രിക്ക് തുടർന്നും നിവേദനം നൽകുമെന്ന് ദേശീയവേദി ഭാരവാഹികൾ പറയുന്നുണ്ട്.
ഫോട്ടോ:മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽഎം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments