Breaking News

*അരുണാചല്‍ പ്രീമിയര്‍ ലീഗിന് മലയാളി പരിശീലകന്‍.ടി.പി ജലാല്‍*

മലപ്പുറം : അരുണാചല്‍ പ്രദേശിലെ പ്രമുഖ പ്രീമിയര്‍ ലീഗിനായി മലയാളി പരിശീലകന്‍. മലപ്പുറം സ്വദേശി മുപ്പത്താറുകാരനായ കെ.വി നവാസ് ആണ് യുനൈറ്റഡ് ഗുരുങ് എഫ്.സിയുടെ ഹെഡ് കോച്ചായി ചുമതലയേറ്റത്. എ.എഫ്.സി ബി ലൈസന്‍സ് കോച്ചാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ, മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള നവാസ് ലൂക്കാ സോക്കര്‍ ക്ലബ്ബിന്റെ ടെക്‌നിക്കല്‍ ഡയറക്ടറും കൂടിയാണ്. സെപ്റ്റംബറില്‍ ആരംഭിക്കുന്ന ലീഗ് മത്സരത്തിനുള്ള ടീം പരിശീലനം ആഗസ്റ്റ് രണ്ടാം വാരത്തോടെ ആരംഭിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നും ആറു കളിക്കാര്‍ക്ക് അവസരം നല്‍കുന്നുണ്ട്. നിലവില്‍ തിരൂര്‍ സ്വദേശി ഫബീല്‍ ടീമിലുണ്ട്. പത്ത് ടീമുകളാണ് മത്സരിക്കുന്നത്. മുസ്‌ല്യാരങ്ങാടി സ്വദേശിയാണ് നവാസ് എന്ന നവാസ് ലൂക്ക. കെ.വി ചേക്കുവിന്റേയും കദീജയുടേയും മകനാണ്. മക്കള്‍-ഇസിന്‍ ലൂക്ക, യാന ലൂക്ക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments