Breaking News

രാവണേശ്വരം വള്ളി വാണിയ തറവാട് ജനറൽ ബോഡിയോഗവും കുടുംബ സംഗമവും അനുമോദന ചടങ്ങും നടന്നു

രാവണേശ്വരം : രാവണേശ്വരം വള്ളി വാണിയ തറവാട് ജനറൽബോഡിയോഗവും കുടുംബ സംഗമവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. എൻവിയോൺമെന്റൽ സയന്‍സിൽ പി എച്ച് ഡി നേടിയ ഡോക്ടർ അഞ്ജലി നാരായണൻ ബേത്തലം ബന്തടു ക്ക, ഡ്രിപ്പ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് നാഷണൽ ഫെഡറേഷൻ കപ്പിൽ സിൽവർ മെഡൽ നേടിയ അഭിനവ്. വി, എസ്.എസ്.എൽ.സി,പ്ലസ് ടു,എൽ. എസ്.എസ്, എൻ. എം.എം.എസ് തുടങ്ങിയ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയുമാണ് അനുമോദിച്ചത്. ജനറൽബോഡി യോഗത്തിലും കുടുംബ സംഗമത്തിലും വച്ച് തറവാട്ടിൽ നടന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവ ചടങ്ങിന്റെയും തറവാട് നിർമ്മാണത്തിന്റെയും വരവ് ചിലവ് കണക്ക് അവതരിപ്പിക്കലും കമ്മിറ്റി പിരിച്ചുവിടലും നടന്നു. മുതിർന്ന തറവാട്ട് അംഗം കുഞ്ഞമ്മ ബേപ്പ് ഭദ്രദീപം കൊളുത്തി.തറവാട് സെക്രട്ടറി കൃഷ്ണൻ മാസ്റ്റർ കാഞ്ഞങ്ങാട് പരിപാടികൾ വിശദീകരിച്ചു. ചെയർമാൻ നവീൻകുമാർ മു തിയക്കാൽ അധ്യക്ഷത വഹിച്ചു. ഗൾഫ് കമ്മിറ്റി ചെയർമാൻ മോഹനൻ കുണ്ടംകുഴി നന്ദി പറഞ്ഞു. തറവാടിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളായി ബാലചന്ദ്രൻ ബേപ്പിനെ പ്രസിഡന്റായും കൃഷ്ണൻ മാസ്റ്റർ കാഞ്ഞങ്ങാടിനെ സെക്രട്ടറിയായും പവിത്രൻ നമ്പിടി പള്ളത്തെ ട്രഷററാ യും മുരളീധരൻ ചിത്താരി, അജിത്ത് കീക്കാനം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും രാജൻ കളിങ്ങോത്ത്, ഉണ്ണികൃഷ്ണൻ അപ്പാട്ടിവളപ്പ് എന്നിവരെ വൈസ് പ്രസിഡണ്ട് മാരായും തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി പ്രസിഡണ്ടായി അനിത പള്ളോട്ട്, സെക്രട്ടറിയായി സാവിത്രി ടീച്ചർ ബാര, ട്രഷററായി രാഗിണി ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments