Breaking News

ചിത്താരി സർവീസ് സഹകരണ ബാങ്ക്ഫുട്ബോൾ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കെ. സോയ ഉദ്ഘാടനം ചെയ്തു.

ലോക കപ്പ്‌ ഫുട്ബോൾ ആരവത്തിന്റെ ഭാഗമായി ചിത്താരി സർവീസ് സഹകരണ ബാങ്ക്‌ പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌ മത്സരം സംഘടിപ്പിച്ചു.  ജില്ലാ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ കെ. കെ സോയ  ഉത്ഘാടനം ചെയ്തു. ബാങ്ക്‌ പ്രസിഡന്റ്‌ എ. പവിത്രൻ മാസ്റ്റർ അധ്യക്ഷനായി.  അജാനൂർ പഞ്ചായത്ത്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രതീഷ് വെള്ളംതട്ട, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാവ്യ, പഞ്ചായത്ത്‌ അംഗങ്ങളായ ദീപ പ്രവീൺ, സുധ അശോകൻ , ദീപ വിനോദ് , ഭരണസമിതി അ ഗംഗളായ എ ബാലൻ, എം മുഹമ്മദ്കുഞ്ഞി, ശ്രീധരൻ , രവി കൊളവയൽ, കുഞ്ഞികൃഷ്ണൻ, പ്രേമ നാരായണൻ ,നളിനി , വേണുഗോപാലൻ, പി കൃഷ്ണൻ ,ശ്രീജിത്ത്‌, രാധാകൃഷ്ണൻ പി തുടങ്ങിയവർ സംസാരിച്ചു.   തുടർന്ന് നടന്ന വനിതകളുടെയും ഓപ്പൺ വിഭാഗത്തിന്റെയും പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. വാശിയേറിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം വീക്ഷിക്കാൻ നിരവധി കാണികൾ രാമഗിരി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന സമാപന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ  സബീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാങ്ക്‌ സെക്രട്ടറി കരുണാകരൻ കുന്നത്ത് സ്വാഗതവും മധു കൊളവയൽ നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments