തെയ്യമ്പാടി കുഞ്ഞിപ്പ താനാളൂർ പഞ്ചായത്ത് പ്രസിഡന്റ്
താനൂർ : താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ തെയ്യമ്പാടി
കുഞ്ഞിപ്പ തെരഞ്ഞെടുക്കപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.പി.ഒ. അസ്ഗറിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.
കുഞ്ഞിപ്പ തെയ്യമ്പാടിയുടെ പേര് ഗ്രാമ പഞ്ചായത്ത് അംഗം പി .ജ്യോതി നിർദ്ദേശിക്കുകയും സ്ഥിരം സമിതിധ്യക്ഷ കെ. സൽമത്ത് പിൻ താങ്ങുകയും ചെയ്തു.
എതിർ സ്ഥാനാർത്ഥിയായി വിശാരത്ത് കാദർ കുട്ടിയുടെ പേര് പഞ്ചായത്തംഗം ടി. സമീർ നിർദ്ദേശിക്കുകയും, പഞ്ചായത്തംഗം
സി. ജിനീഷ്
പിൻ താങ്ങുകയും ചെയ്തു.
ടി സൈതലവി എന്ന തെയ്യമ്പാടി കുഞ്ഞിപ്പക്ക്
16 വോട്ടും കാദർകുട്ടിക്ക് 7 വോട്ടും ലഭിച്ചു.
താനാളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന തിരഞ്ഞെടുപ്പിൽ വരണാധികാരി
തിരൂർ സ്റ്റാറ്ററ്റിസ് ഓഫിസർ കെ.ടി.സൈതലവി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു
വരണാധികാരി
പുതിയ പ്രസിഡന്റിന് സത്യവാചകം
ചൊല്ലി കൊടുത്തു .
അന്തരിച്ച മുൻ പ്രസിഡന്റ് വി.പി.ഒ. അസ്ഗറിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചത്.
യു.ഡി.എഫ്. നേതാക്കളായ കെ.എൻ. മുത്തു കോയ തങ്ങൾ, നൂഹ് കരിങ്കപ്പാറ, ബി. സൈയ്ലവി ഹാജി,
കെ.വി. മൊയ്തീൻ കുട്ടി,
ഒ.രാജൻ, ടി.പി.എം. മുഹസിൻ ബാബു, പി.അബ്ദുൾ കരിം,കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി,
പി.എസ്. ഹമീദ് ഹാജി,
പി.എ മുസ്തഫ,
അനിൽ തലപ്പള്ളി,
കുഞ്ഞു മീനടത്തൂർ ഫാറൂഖ് പകര , വെള്ളിയത്ത് സലാം,
കെ. വി. ഖാലീദ്, മജീദ് മംഗലത്ത്, ഉവൈസ് കുണ്ടുങ്ങൽ , തുടങ്ങിയവരും ഗ്രാമ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കെ. ഫാത്തിമ ബീവി, സ്ഥിരം സമിതി അധ്യക്ഷന്മായ കെ. സൽമത്ത് , ടി.കെ. നസീർ , ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആയിഷുമ്മു തുടങ്ങിയ ജനപ്രതിനിധികളും, സെക്രട്ടറി ടി.യു സുരക്ഷിത , നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
കെ. മൊയ്തീൻ കുട്ടി ഹാജി
താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ്ബ്
പ്രസിഡൻ്റ് പി എസ് സഹദേവൻ,
സെക്രട്ടറി പ്രേമനാഥൻ താനുർ , ബ്ലോക്ക് ആസൂത്രണ സമിതി
അംഗം മുജീബ് താനാളൂർ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments