Breaking News

*മഞ്ചേശ്വരം നിയോജകമണ്ഡലം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ആസിഫലി കന്തൽ പ്രസിഡന്റ്, മജീദ് പച്ചമ്പള ജനറൽ സെക്രട്ടറി*

ഉപ്പള: "അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്" എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ 17,200 അംഗങ്ങളെ ചേർത്ത് എട്ട് പഞ്ചായത്ത് കമ്മിറ്റികൾ നിലവിൽ വന്നതിനെ തുടർന്ന് പുതിയ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി രൂപീകരിച്ചു. സിദ്ദിഖ് ദണ്ടഗോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ബി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.എ. മൂസ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അഷ്‌റഫ്‌ ഇടനീർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് അസീസ് മരിക്കെ, ജനറൽ സെക്രട്ടറി എ.കെ. ആരിഫ്, സൈഫുള്ള തങ്ങൾ, അസീസ് കളത്തൂർ, സഹീർ ആസിഫ്, അബ്ദുള്ള മാദേരി, ഇർഷാദ് മൊഗ്രാൽ, മുക്താർ മഞ്ചേശ്വർ, ഗോൾഡൻ റഹിമാൻ, സെഡ്.എ. കയ്യാർ, വി.പി. അബ്ദുൽ കാദർ തുടങ്ങിയവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി ആസിഫലി കന്തൽ (പ്രസിഡന്റ്), മജീദ് പച്ചമ്പള (ജനറൽ സെക്രട്ടറി), ഫാറൂഖ് ചെക്ക് പോസ്റ്റ് (ട്രഷറർ), ഹാരിസ് പാവൂർ, മുഹമ്മദ് ഹനീഫ്, നൗഫൽ ചെറുഗോളി, മഹ്ഷൂക്ക് ഉപ്പള, സിറാജ് മാഷ്, ഹക്കീം കണ്ടിഗെ, മുജീബ് പേരാൽ (വൈസ് പ്രസിഡന്റുമാർ), സമദ് അരിമല, റിയാസ് പച്ചിലംപാറ, റിയാസ് കണ്ണൂർ, നിസാർ ബായാർ, നൗഫൽ കൊടിയമ്മ, ഇർഷാദ് കുഞ്ചത്തൂർ, നിസാം ചെനമ്പാടി (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആസിഫലി കന്തൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments