Breaking News

വിദ്യാഭ്യാസ രംഗത്ത് കാലോചിത പരിഷ്ക്കാരങ്ങൾ ഉണ്ടാവണം: പി.കെ. നവാസ് എം.എൽ.എ

താനൂർ : വിദ്യാഭ്യാസ രംഗത്ത് കാലോചിത പരിഷ്ക്കാരങ്ങൾ അനിവാര്യമാണെന്നും ദേശീയ വിദ്യാഭ്യാസ നയത്തിലെ പോരായ്മകളും അവ്യക്തതയും  നിറഞ്ഞു നിൽക്കുകയാണെന്നും
സംസ്ഥാനത്ത്  ഗുണപ്രദമായ വിദ്യാഭ്യാസ രീതി തുടർന്ന് കൊണ്ടുപോകുന്നതിൽ ആശങ്ക വേണ്ടെന്നും  പി.കെ. നവാസ് എം.എൽ.എ അഭിപ്രായപ്പെട്ടു.
 താനൂർ വ്യാപാര  ഭവനിൽ അറബി അക്കാദമിക് അധ്യാപക കോപ്ലക്സ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഡബ്ലിയു . ഐ.എം.ജി. ഇ
മിന്നത്ത് ടീച്ചർ അധ്യക്ഷയായി.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാരായ പ്രസാദ്, ഫൗസി എന്നിവർ മുഖ്യാതിഥികളായിരുന്നു . മലപ്പുറം ഐ എം ഇ ഷൗക്കത്ത് വി മുഖ്യപ്രഭാഷണം നടത്തി . ക്ലാസ് റൂമുകളിൽ എ ഐ സാധ്യതകൾ എന്ന വിഷയങ്ങൾ ഉൾപ്പെടെ വൈവിധ്യവും പഠനാർഹവുമായ വിവിധ സെഷനുകൾക്ക് എം ടി അബ്‌ദുറഷീദ് വള്ളുവമ്പ്രം , അബ്‌ദുസ്സലാം പണിക്കരാട്ടിൽ , ശിഹാബുദ്ദീൻ ആദൃശേരി , നുഅ്മാൻ ശിബിലി , അൻസാർ കളിയാട്ട്മുക്ക്  , പി കെ ഷാക്കിർ  എന്നിവർ നേതൃത്വം നൽകി .  തിരൂർ ഡയറ്റ് അറബിക് ഫാക്കൽറ്റി മുഹമ്മദ് റാഫിഅ് ആലപ്പുഴ , അബ്ദു റസാഖ് തെക്കയിൽ , കെ വി ആസിഫ് , സി എൻ മുജീബ് റഹ്‌മാൻ , എം എ റഫീഖ് , പി  സഫീർ , എൻ അനസ്ബാബു , യാസിർ പകര  , ഫസൽ തങ്ങൾ എന്നിവർ പ്രസംഗിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments