Breaking News

*കേരള പോലീസ് തലപ്പത്ത് അഴിച്ചുപണി: എസ്. ശ്രീജിത്തിനെ ഡിജിപിയായി നിയമിച്ചു*

തിരുവനന്തപുരം : എഡിജിപി എസ്.ശ്രീജിത്തിനെ ഡിജിപിയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങും. യോഗേഷ് ഗുപ്ത ബെവ്‌കോ എംഡിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൽറാം കുമാർ ഉപാധ്യയ ഫയർഫോഴ്‌സ് മേധാവിയാകും.

ഡിജിപി റാങ്കിലുള്ള ഫയർഫോഴ്‌സ് മേധാവി നിതിൻ അഗർവാൾ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രൊമോഷൻ ലഭിക്കുക. സുരേഷ് രാജ് പുരോഹിത് ആണ് അടുത്ത മുതിർന്ന ഉദ്യോഗസ്ഥൻ. എന്നാൽ, അദ്ദേഹം നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. അദ്ദേഹം കഴിഞ്ഞാൽ എം.ആർ. അജിത് കുമാറായിരുന്നു പദവിക്ക് യോഗ്യൻ. എന്നാൽ, രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ സാഹചര്യത്തിലാണ് എസ്. ശ്രീജിത്തിലേക്ക് നീക്കമെത്തിയത്.

ഇതോടെ ജയിൽ ഡിജിപിയായി എസ്.ശ്രീജിത്ത് മാറും. അജിത് കുമാർ സസ്‌പെൻഷനിലായ ഒഴിവിലേക്കാണ് യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയാക്കിയിരിക്കുന്നത്. യോഗേഷ് ഗുപ്ത നേരത്തെയും ദീർഘകാലം ബെവ്‌കോ എംഡിയായിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments