Breaking News

കെഎസ്ആർടിസി പ്രിയദർശിനി സർവീസും,ഗൾഫ് പ്രതിസന്ധിയും: ഓട്ടോറിക്ഷാ തൊഴിലാളികളും ദുരിതത്തിൽ.

കാസർഗോഡ് : സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലകളേയും പിടിച്ചു കുലുക്കുന്നു. ജോലികളിലെ അനിശ്ചിതത്വം കുടുംബ ബഡ്ജറ്റുകളെ പാടെ താളം തെറ്റിക്കുന്നുമുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി  സ്ത്രീകൾക്കായുള്ള "പ്രിയദർശിനി'' സൗജന്യ സർവീസ് സ്വകാര്യ ബസ് മേഖലയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.ജില്ലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്.

 പശ്ചിമേഷ്യൻ  യുദ്ധക്കെടുതിയിൽ ഗൾഫ് മേഖലയിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും, തൊഴിൽ സ്തംഭനവും ഗൾഫിലുള്ള ഇടത്തരം ജോലിക്കാരെ ഗുരുതരമായി ബാധിച്ചതോടെ ഇതിനെ മാത്രം ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.പല വീടുകളിലും ദൈനംദിന ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുന്നുവെ ന്നാണ് വിവരം. ഭക്ഷണങ്ങൾ പോലും ചുരുക്കേണ്ടി വന്നുവെന്ന് ഒരു പ്രവാസി വീട്ടമ്മ കാസർഗോഡ് വാർത്തയോട് പറഞ്ഞു.

 ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്ക്   പ്രിയദർശിനി സർവീസിന് പുറമേ ഗൾഫ്  തൊഴിൽ പ്രതിസന്ധിയും ഓട്ടോറിക്ഷയിൽ കയറാൻ ആളില്ലാത്ത അവസ്ഥ വന്നു.രാവിലെ മുതൽ രാത്രി വരെ നിന്നാൽ പോലും 500 രൂപ തികയുന്നില്ലെന്ന് ഓട്ടോ തൊഴിലാളികൾ സങ്കടത്തോടെ പറയുന്നുമുണ്ട്.ഈ കിട്ടുന്ന തുകയിൽ നിന്ന് വേണം പെട്രോൾ അടിക്കാനും,ദൈനംദിന ചിലവുകളുമൊക്കെ. ഇത് എങ്ങനെ ഒത്തുപോകാനാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ ചോദിക്കുന്നു. അധികാരികൾക്ക് ഓട്ടോറിക്ഷ യൂണിയൻ പ്രതിസന്ധി തരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെങ്കിലും എങ്ങനെയാണ് പരിഹാരം കാണേണ്ടത് എന്നതിൽ അധികൃതർക്കും ഉത്തരമില്ല.

ഫോട്ടോ:കാസറഗോഡ് ടൗണിലെ ഓട്ടോറിക്ഷകൾ.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments