*യങ് ഡെമോക്രറ്റ്സ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു.*
കാസർഗോഡ് : 2026 ജൂലൈ 26-ന് കാസർഗോഡ് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന യങ് ഡെമോക്രറ്റ്സ് കാസർഗോഡ് ജില്ലാ യൂത്ത് അസംബ്ലിയിൽ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നായി നിരവധി യുവതീയുവാക്കൾ ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.
യങ് ഡെമോക്രറ്റ്സ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇർഫാൻ അധ്യക്ഷത വഹിച്ച ചടങ്ങ് SDPI ജില്ലാ പ്രസിഡന്റ് സവാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലിയാലത്ത് അലി സ്വാഗതം ആശംസിച്ചു.
കാലഘട്ടത്തിൽ യുവജനങ്ങളുടെ പങ്കും ഉത്തരവാദിത്വവും സംബന്ധിച്ച വിഷൻ പേപ്പർ യങ് ഡെമോക്രറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം അവതരിപ്പിച്ചു. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ യുവജനങ്ങളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്നും ജനാധിപത്യ മൂല്യങ്ങളും സാമൂഹിക നീതിയും സംരക്ഷിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
യങ് ഡെമോക്രറ്റ്സ് സംസ്ഥാന കമ്മിറ്റി അംഗം നസീർ കെ.സി., SDPI ദേശീയ കമ്മിറ്റി അംഗം എൻ.യു. അബ്ദുൽ സലാം, SDPI ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ആസിഫ്, വിമൻസ് ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി റൈഹാന ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
തുടർന്ന് യങ് ഡെമോക്രറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു.
ജില്ലാ കൺവീനർ: കബീർ ബ്ലാർക്കോട്.
ജോയിന്റ് കൺവീനർമാർ: സഫ്റ, ഷബ്‌ന റിയാസ്, ശരീഫ് പാവൂർ, ശാക്കിർ ഉദുമ, റിസ്വാൻ ബി.കെ.
കമ്മിറ്റി അംഗങ്ങൾ: മുഹമ്മദ് മുസമ്മിൽ, ജാബിർ, മനാസ്, റിയാസ്, സുഹൈൽ, താജുദ്ദീൻ, നാസർ, ഷംനാസ്, ആയിഷ ജനിബ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments