*എഥനോൾ പെട്രോളിനെതിരെ പാർലമെൻ്റ് മാർച്ചിനൊരുങ്ങി ട്രാൻസ്പോര്‍ട്ട് യൂണിയനുകള്‍.*
ഡൽഹി : എഥനോൾ പെട്രോളിനെതിരെ പാർലമെൻ്റ് മാർച്ചിനൊരുങ്ങി ട്രാൻസ്പോര്‍ട്ട് യൂണിയനുകള്‍. ഡല്‍ഹി ടാക്‌സി, ടൂറിസ്റ്റ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ്, ടൂര്‍ ഓപ്പറേഷന്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ അടുത്തമാസം നാലിന് പാര്‍ലമെൻ്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം. നീറ്റ് പരീക്ഷാത്തട്ടിപ്പിനെ തുടർന്ന് വിദ്യാര്‍ത്ഥി പ്രതിഷേധത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ രാജിവെച്ചതിന് പിന്നാലെയാണ് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചത്. ഇ20 പെട്രോളിന് ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ എഞ്ചിന്‍ പ്രവര്‍ത്തനം, ഇന്ധന ക്ഷമത, മെയിൻ്റനൻസ് ചെലവ് എന്നിവ വളരെ കൂടുതലാണെന്നും 2015ന് മുമ്പ് നിര്‍മ്മിച്ച പല വാഹനങ്ങളും ഇ20 പെട്രോളിന് അനുയോജ്യമായ ഡിസൈന്‍ അല്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വാഹന ഉടമകള്‍, ഉപഭോക്താക്കള്‍, വാഹന നിര്‍മ്മാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഇ20 പെട്രോള്‍ സംബന്ധിച്ച നയങ്ങളുടെ സ്വതന്ത്രവും ശാസ്ത്രീയവുമായ അവലോകനം നടത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യവും മുന്‍നിര്‍ത്തിയാണ് പാര്‍ലമെൻ്റ് മാര്‍ച്ച്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments