ഈറ്റ് റൈറ്റ് കേരളം - സേഫ് ഓണം 2026' പരിപാടി സംഘടിപ്പിച്ചു .
കാസറഗോഡ്: ഓണക്കാലത്ത് സുരക്ഷിതവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് കാസറഗോഡ് ജില്ലയുടെ നേതൃത്വത്തിൽ 'ഈറ്റ് റൈറ്റ് കേരളം - സേഫ് ഓണം 2026' പരിപാടി സംഘടിപ്പിച്ചു .
ബുധനാഴ്ച രാവിലെ 11 മണിക്ക് കാസറഗോഡ് സിറ്റി ടവറിൽ വെച്ച് പരിപാടിയുടെ ഉദ്ഘാടനം കാസറഗോഡ് എം.എൽ.എ. ശ്രീ. കല്ലട്ര മാഹിൻ നിർവഹിച്ചു.
ചടങ്ങിൽ കാസറഗോഡ് ഭക്ഷ്യസുരക്ഷാ അസിസ്റ്റൻ്റ് കമ്മീഷണർ ശ്രീ. സംഗീത് എസ്. അധ്യക്ഷത വഹിച്ചു . ബേക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി ചന്ദ്രൻ,കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഘുവീർ പൈ, സെക്രട്ടറി ബിജു ചുള്ളിക്കാര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം ജില്ലയിലെ വിവിധ മേഖലകളിലെ ഭക്ഷ്യസംരംഭകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ നടന്നു .
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments