Breaking News

*ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇടതു ഭരണത്തിൽ ഇല്ലാതാക്കി:എൻ.ജി.ഓ അസോസിയേഷൻ.*

കാസർഗോഡ് : ജീവനക്കാർക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പള പരിഷ്‌ക്കരണവും
വിലക്കയറ്റ സൂചികക്കനുസരിച്ച് അതാത് കാലത്ത് ജീവനക്കാർക്ക് അനുവദിച്ചിരുന്ന തുഛമായ ക്ഷാമബത്തയും ഇടതു ഭരണത്തിൽ ഇല്ലാതാക്കിയെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്സ് പറഞ്ഞു.
അനൂകൂല്യങ്ങൾ നിഷേധിച്ചതിന് LDF മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
NGO അസോസിയേഷൻ കാസർഗോഡ് ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡൻ്റ് രതീഷ് ബന്തടുക്ക അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് എ.ടി.ശശി, സംസ്ഥാന കമ്മിറ്റിയംഗം എം.ബി. ജയപ്രകാശ് ആചാര്യ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറർ വി.എം.രാജേഷ്, മാധവൻ നമ്പ്യാർ, രതി വയലപ്രം, സജീഷ് കുമാർ.കെ.വി, ശ്രീനിമോൻ.M.K,
കരുണാകരൻ ആദൂർ, മുരളീധരൻ നായർ
എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ഷജിൽ പിണറായി സ്വാഗവും ബിജീഷ് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments