*പ്രിയദര്‍ശിനിയിൽ ഗതികെട്ട് സ്വകാര്യ ബസുടമ; ബസിന് അടിയിൽ കിടന്നു പ്രതിഷേധം*
ഇടുക്കി : കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനെച്ചൊല്ലി ഇടുക്കി ഉപ്പുതറയിൽ വലിയ രീതിയിലുള്ള വാക്കുതർക്കവും നാടകീയമായ പ്രതിഷേധവും അരങ്ങേറി. തങ്ങളുടെ സമയക്രമം മറികടന്ന് കെഎസ്ആർടിസി സർവീസ് നടത്തിയതിൽ പ്രതിഷേധിച്ച് ഒരു സ്വകാര്യ ബസ് ഉടമ സർവീസ് തടസ്സപ്പെടുത്തുകയും കെഎസ്ആർടിസി ബസിന് അടിയിൽ കിടന്ന് പ്രതിഷേധിക്കുകയുമായിരുന്നു.ഉപ്പുതറയിൽ സർവീസ് നടത്തുന്ന 'കുട്ടിമാളു' എന്ന സ്വകാര്യ ബസ് ഓടേണ്ട കൃത്യം സമയത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസ് നടത്തിയതാണ് ഈ വലിയ വാക്കുതർക്കത്തിലേക്കും പ്രതിഷേധത്തിലേക്കും നയിച്ചത്. തങ്ങളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തിയതോടെ ഗതികെട്ട സാഹചര്യത്തിലാണ് സർവ നിയന്ത്രണവും നഷ്ടപ്പെട്ട് സ്വകാര്യ ബസുടമ ഈ രീതിയിലുള്ള കടുത്ത സമരമുറയിലേക്ക് നീങ്ങിയത്. തർക്കത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള നാടകീയ രംഗങ്ങളാണ് ഉണ്ടായത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments