Breaking News

ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി

ഡൽഹിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായി. ജാമിഅ മില്ലിയ്യ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. ഇന്നലെ രാത്രി മുതലാണ് 23കാരിയായ അഫിയ അയ്യൂബിനെ കാണാതായതെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി 11 മണിയോടെ മരുന്ന് വാങ്ങാനായി താമസസ്ഥലമായ ഓഖ്ലയിൽ നിന്ന് പുറത്തുപോയതായിരുന്നു ഇവർ. മൊബൈൽ ഫോൺ ഹോസ്റ്റൽ മുറിയിൽ വെച്ചാണ് വിദ്യാർഥിനി പുറത്തുപോയത്. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് സഹപാഠികളും അധ്യാപകരും ചേർന്ന് പൊലീസിൽ പരാതി
നൽകുകയായിരുന്നു .





 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments