Breaking News

*ട്രെയിനില്‍ ഒഴിവുളള സീറ്റ് കണ്ടെത്തണോ?; ഫോണ്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കണ്ടെത്താം*

കണ്‍ഫേംഡ് ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നത് അല്‍പം ബുദ്ധിമുട്ടുളള കാര്യമാണ്. അതുകൊണ്ടുതന്നെ ടിക്കറ്റ് കണ്‍ഫേം ആകാനായി ആളുകള്‍ പലപ്പോഴും രണ്ടോ മൂന്നോ മാസം മുമ്പ് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാറാണ് പതിവ്. എങ്കിലും ടിക്കറ്റ് സ്ഥിരീകരിക്കപ്പെടുന്നതിന് പകരം RAC യിലോ വെയിറ്റിംഗ് ലിസ്റ്റിലോ തുടരാറുണ്ട്. അതിനാല്‍ ട്രെയിന്‍ യാത്രയില്‍ സീറ്റ് ആവശ്യമുണ്ടെങ്കില്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. ഓണ്‍ലൈന്‍ വഴി പരിശോധിച്ച് ഏതൊക്കെ സീറ്റുകള്‍ ലഭ്യമാണെന്ന് അറിയാന്‍ കഴിയും.

എങ്ങനെ പരിശോധിക്കാന്‍ കഴിയും

ട്രെയിനിലെ ഒഴിവുള്ള സീറ്റ് വിവരങ്ങള്‍ പരിശോധിക്കാന്‍ IRCTC Rail Connect ആപ്പ് ഉപയോഗിക്കാം.
ഇതിനായി ആദ്യം നിങ്ങളുടെ മൊബൈലില്‍ IRCTC Rail Connect ആപ്പ് തുറക്കണം.
ശേഷം ഹോം സ്‌ക്രീനിലെ Trains എന്ന ഓപ്ഷനിലേക്ക് പോകുക.
തുടര്‍ന്ന് Charts/Vacancies ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ഇനി ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, ബോര്‍ഡിംഗ് സ്റ്റേഷന്‍ എന്നിവ നല്‍കുക.
ഇതിനുശേഷം Get Train Chart ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിലവിലെ ട്രെയിന്‍ ചാര്‍ട്ട് നിങ്ങളുടെ മുന്നില്‍ തുറക്കും. ഒഴിവുള്ള സീറ്റുകള്‍ നിങ്ങള്‍ക്ക് കാണാനും കഴിയും.


ഒഴിഞ്ഞ സീറ്റ് എങ്ങനെ തിരിച്ചറിയാം?

ചാര്‍ട്ട് തുറന്നുകഴിഞ്ഞാല്‍ മുഴുവന്‍ സീറ്റിംഗ് വിവരങ്ങളും കാണാന്‍ കഴിയും. പച്ച നിറം നോക്കി ഒഴിവുള്ള സീറ്റുകളെ നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. (പച്ച നിറം ഒഴിവുള്ള സീറ്റുകളെ സൂചിപ്പിക്കുന്നു). കൂടാതെ, ഏത് സ്റ്റേഷനില്‍ ഏതൊക്കെ സീറ്റുകള്‍ ഒഴിവാകുമെന്ന് അറിയാനും കഴിയും.
ഒഴിവുള്ള സീറ്റ് എങ്ങനെ ലഭിക്കും?

ചാര്‍ട്ടില്‍ ഒഴിവുള്ള സീറ്റ് കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ട്രെയിനിലെ ടിടിഇയോട് സംസാരിക്കുക. നിയമങ്ങള്‍ അനുസരിച്ച്, ഒഴിവുള്ള സീറ്റ് ടിടിഇ നിങ്ങള്‍ക്ക് നല്‍കിയേക്കാം. പക്ഷേ നിങ്ങളുടെ സീറ്റിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്
നിരക്ക് ഈടാക്കുന്നതെന്ന് ഓര്‍മ്മിക്കുക.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments