*ഊരാളുങ്കലിന് കനത്ത പ്രഹരം; നിയമസഭയിലെ കോടികളുടെ കരാറുകള്‍ സ്പീക്കര്‍ റദ്ദാക്കി; വിശദമായ അന്വേഷണത്തിന് സാധ്യത*
തിരുവനന്തപുരം : മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയ്ക്കുള്ളിലെ വിവിധ നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ULCCS) അനുവദിച്ച കരാറുകളും ഫണ്ട് ഉത്തരവുകളും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ റദ്ദാക്കി. പ്രവൃത്തികളില്‍ ഗുരുതരമായ വീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്പീക്കറുടെ അടിയന്തര ഇടപെടല്‍. സഭയിലെ ഡൈനിങ് ഹാള്‍ നവീകരണത്തിനായുള്ള 7.5 കോടി രൂപയുടെ വന്‍കിട കരാര്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഊരാളുങ്കലിന് നിയമസഭയില്‍ ലഭിച്ച വഴിവിട്ട ആനുകൂല്യങ്ങളും കരാറുകളും വന്‍ അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിഷയത്തില്‍ സ്പീക്കര്‍ ഉടന്‍ തന്നെ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടേക്കുമെന്നാണ് സൂചന.
ഊരാളുങ്കലിനെ ഒഴിവാക്കി; ചുമതല പൊതുമരാമത്തിനും കെല്‍ട്രോണിനും
കരാറുകളില്‍ വ്യാപക ക്രമക്കേട് വ്യക്തമായതോടെ ഊരാളുങ്കല്‍ സൊസൈറ്റിയെ നിയമസഭയിലെ പ്രധാന ചുമതലകളില്‍ നിന്നെല്ലാം നീക്കി.
ശങ്കരനാരായണന്‍ തമ്പി ഹാള്‍: ഹാളിന്റെ പരിപാലനച്ചുമതലയില്‍ നിന്ന് ഊരാളുങ്കലിനെ പൂര്‍ണ്ണമായി ഒഴിവാക്കി. പകരം ചുമതല പൊതുമരാമത്ത് വകുപ്പിന് (PWD) കൈമാറി.
ഡേറ്റ സെന്റര്‍: നിയമസഭാ ഡേറ്റ സെന്ററിന്റെ വാര്‍ഷിക പരിപാലനച്ചുമതലയില്‍ നിന്നും ഊരാളുങ്കലിനെ മാറ്റി പകരം കെല്‍ട്രോണിനെ (Keltron) ചുമതലപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments