Breaking News

*അടിച്ച്‌ 'തൂഫാനായി' ഡാൻസാഫ് സംഘം; മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ പരിഭ്രാന്തി സൃഷ്ടിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍*

പത്തനംതിട്ടയില്‍ മദ്യപിച്ച്‌ അപകടകരമായ രീതിയില്‍ പോലീസ് വാഹനം ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ പരിഭ്രാന്തി പരത്തി.

ലഹരി വേട്ടയ്ക്ക് നിയോഗിക്കപ്പെട്ട പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥരാണ് മദ്യപിച്ച്‌ വാഹനം ഓടിച്ചത്.

ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിയന്ത്രണംവിട്ട പോലീസ് വാഹനം ഒടുവില്‍ നാട്ടുകാർ ചേർന്ന് തടഞ്ഞുവയ്ക്കുകയായിരുന്നു.

ആള്‍ക്കൂട്ടം ചോദ്യം ചെയ്തതോടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘമെത്തി വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.

ഇയാളെ തുടർനടപടികള്‍ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയില്‍ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments