Breaking News

ഹൈക്കോടതി അതൃപ്തി അറിയിച്ചിട്ടും "ആന്റി റാഗിംഗ് ബില്ല്'' വൈകുന്നു: സ്കൂളുകളിൽ വീണ്ടും വ്യാപക റാഗിംഗ് കേസുകൾ. ആശങ്കയിൽ രക്ഷിതാക്കൾ.



കാസർഗോഡ്/കൊച്ചി. സംസ്ഥാനത്തെ കലാലയങ്ങളിൽ റാഗിംഗ് കർശനമായി തടയുന്നതിനുള്ള നിയമ ഭേദഗതി ബില്ല് മന്ത്രിസഭയ്ക്ക് മുന്നിൽ സമർപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ തുടരുന്ന കാലതാമസത്തിൽ കഴിഞ്ഞ ആഴ്ച ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ ജില്ലയിലെ സ്കൂളുകളിൽ തുടക്കം തന്നെ വ്യാപകമായി റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ രക്ഷിതാക്കളിൽ ആശങ്ക.

 കോടതി ഉത്തരവുണ്ടായിട്ടും ഒരു വർഷത്തിലേറെയായി കേരള റാഗിംഗ് നിരോധന ഭേദഗതി ബില്ല്-2025 സർക്കാർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞാഴ്ചയാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിൻ സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സർക്കാറിന്റെ മെല്ലെ പോക്കിന് എതിരെ കടുത്ത പരമാർശങ്ങൾ നടത്തിയത്.കോടതി നിർദ്ദേശങ്ങളെ സർക്കാർ വളരെ നിസ്സാരമായാണ് കാണുന്നതെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു.

 കാസർഗോഡ് ജില്ലയിൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചതിന് പിന്നാലെ റാഗിംഗ് കേസുകൾ നിത്യസംഭവമായി മാറി.കുമ്പള ഗവർമെന്റ് ഹയർസെക്കൻഡറി സ്കൂളിന് പിന്നാലെ എടനീറിലും,ബെ ള്ളൂരിലും സമാനമായ റാഗിങ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുമ്പള,ആദൂർ, വിദ്യാനഗർ  പോലീസ് സ്റ്റേഷനുകളിൽ പരാതിയുമുണ്ട്. കഴിഞ്ഞവർഷവും സമാനമായ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചെർക്കള, നായന്മാർമൂല, മൊഗ്രാൽ സ്കൂളുകളി യാണ് ഏറെയും റാഗിംഗ് കേസുകൾ ഉണ്ടായത്. സംഘട്ടനത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.എന്നാൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഇ ല്ലാത്തത് മൂലം റാഗിംഗ് കേസുകൾ  ആവർത്തിക്കാൻ കാരണമാകുന്നതായി പിടിഎയും,നാട്ടുകാരും, രക്ഷിതാക്കളും പറയുന്നു.

 റാഗിംഗ് തടയുന്നതുമാ യി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നിയമ ഭേദഗതി ബില്ല് എത്രയും വേഗം മന്ത്രിസഭ പരിഗണിക്കണമെന്നാണ് ഇപ്പോൾ ആവശ്യമുയരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments