Breaking News

ശ്വേതാ മേനോൻ മോദി ഭക്ത; എന്നാൽ അമ്മപ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയിൽ അല്ല: എസ് സുരേഷ്

താരസംഘടന അമ്മയിലെ പ്രശ്നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴക്കേണ്ടതില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്.
സിനിമ, സാംസ്ക‌ാരിക മേഖലയിലുള്ളവർ ബിജെപിക്കൊപ്പം കൂടിയത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ആദർശത്തോടുള്ള താൽപര്യംകൊണ്ടാണെന്നും ശ്വേത മേനോൻ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയിൽ അല്ലെന്നും സുരേഷ് കുമാർ പറഞ്ഞു. ഇടനിലക്കാരെ വച്ച് കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ഗതികേട് ബിജെപിക്ക് ഇല്ലെന്നും എസ് സുരേഷ് പറഞ്ഞു.
'ആരോപണം ഉന്നയിക്കുന്നവരെ നീചമായ ആരോപണം ഉന്നയിച്ച് അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കരുത്. സജീവമായി സിനിമാ മേഖലയിൽ നിന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് എത്രയോ കോടികൾ ഉണ്ടാക്കാമായിരുന്നു. അതെല്ലാം വേണ്ടെന്നുവെച്ചാണ് ബിജെപിക്കും നരേന്ദ്രമോദിക്കുമൊപ്പം വരാൻ തയ്യാറായത്. ഇത്തരം മാതൃകകൾ നിരവധിയുണ്ട്. അവരെ അപമാനിക്കാൻ ആര് ശ്രമിച്ചാലുംവെച്ചുപൊറുപ്പിക്കില്ല', എസ് സുരേഷ് പറഞ്ഞു.

ശ്വേതാ മേനോൻ അമ്മയുടെ പ്രസിഡന്റ് ആയത് ബിജെപി പ്രതിനിധി എന്ന നിലയിൽ അല്ലെന്നും എസ് സുരേഷ് പറഞ്ഞു. തെരഞ്ഞെടുത്തത് സിനിമാപ്രവർത്തകരാണ്. ശ്വേത മേനോൻ ദേശീയവാദിയാണ്. മോദി ഭക്തയാണ്. എന്നാൽ ബിജെപിക്കാരിയല്ല. അങ്ങനെയുള്ള വ്യക്തിയെ സാങ്കൽപ്പിക ബിജെപിക്കാരിയായി ചിത്രീകരിച്ചു. അമ്മ ബിജെപി പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് വ്യാഖ്യാനിച്ചു. അതിന്റെ പേരിൽ കഥകൾ നെയ്‌തുവെന്നും എസ് സുരേഷ് ആരോപിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments