അറബി ഭാഷയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻപുതുതലമുറ മുന്നോട്ടു വരണമെന്ന്പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ
കല്പകഞ്ചേരി : പുതിയകാലം തുറന്നിടുന്ന
അറബി ഭാഷയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികൾ മുന്നോട്ടുവരണമെന്ന് പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ആവശ്യപ്പെട്ടു.
വളവന്നൂർ
അൻസാർ കോളജ് അറബിക് ഡിപ്പാർട്ട്മെന്റും പൂർവ്വ വിദ്യാർത്ഥി സംഘടനയായ അവാക്കോസും സംയുക്തമായി സംഘടിപ്പിച്ച അറബിക് സെമിനാറും പുസ്തക പ്രകാശനവും
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ സംസ്കാരത്തെ വഹിക്കുന്ന ഭാഷയാണ് അറബി ഭാഷ .
ബിസിനസിന്റെ വളർച്ചയിൽ അറബി ഭാഷയെ നന്നായി ഉപയോഗപ്പെടുത്തുന്ന രാജ്യങ്ങളെ നമുക്ക് കാണാൻ കഴിയും.
ഭാഷകളോടുള്ള വിവേചനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏതു ഭാഷയെയും തുറന്നു മനസ്സോടുകൂടി സമീപിക്കാൻ സാധിക്കണം.
ഭാഷയുടെ പേരിലുള്ള വിവേചനവും ആക്രമണവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഭാഷകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറാൻ പുതുതലമുറകൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
അറബ് രാജ്യങ്ങളിലെ സാഹിത്യത്തോട് കിടപിടിക്കുന്ന സാഹിത്യ രചനകൾ കേരളത്തിൽ നിന്നുണ്ടാകുന്നത് ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് നവോത്ഥാന നായകരുടെ പരിശ്രമ ഫലമായി അറബി ഭാഷയെയും സാഹിത്യത്തെയും അടുത്തറിയാനും അതിന്റെ പുതിയ ചലനങ്ങളോടൊപ്പം സഞ്ചരിക്കാനും സാധിച്ചത് വലിയ നേട്ടമായി
കാണണമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ.എ ഐ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു
പ്രൊഫ. എം അബ്ദുല്ല, ഡോ. എ ഐ അബ്ദുൽ മജീദ് എന്നിവർ രചിച്ച അറബി കവിത സമാഹാരങ്ങൾ ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പ്രകാശനം ചെയ്തു.
തുടർന്ന്, അറബി കവിതയിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ. ഹുസൈൻ മടവൂർ, പ്രൊഫ. എം എ സഈദ്,
ടിപി അബ്ദുൽ കരീം,
എം എ റഫീഖ്,അസൈനാർ അൻസാരി,
ഡോ,സാബിർ നവാസ് ഡോ, സി എം ഷാനവാസ് ഡോ.സി മുഹമ്മദ് റാഫി, ഡോ.എം അബ്ദുറബ്ബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു
ചിത്രം:
വളവന്നൂർ അൻസാർ കോളജിൽ സംഘടിപ്പിച്ച അറബിക് സെമിനാറും പുസ്തക പ്രകാശനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments