Breaking News

CJPക്ക് പിന്തുണ അറിയിച്ച് ഉദ്ധവ് താക്കറെ; നിരാഹാര സമരം തുടർന്ന് സോനം വാങ്ചുക്ക്; ശരീരഭാരം 8.2 കിലോ കുറഞ്ഞു;സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു

സിജെപി സമരത്തിന് പിന്തുണയുമായി ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. സമരത്തിന് പിന്തുണ അറിയിച്ച് അടുത്ത ദിവസം തന്നെ ജന്തർ മന്തറിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. സിജെപി സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിൽ പോകണം. രാജ്യത്തെ യുവാക്കളിൽ വിശ്വാസമുള്ള എല്ലാവരും സിജെപിയുടെ സമരത്തിന് പിന്തുണ നൽകാൻ അവിടെ എത്തണം. രാജ്യമെമ്പാടുമുള്ള ജനങ്ങൾ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ജൂലൈ 20-ാം തീയതി ഉദ്ധവ് താക്കറെ ജന്തർ മന്തറിൽ എത്തുമെന്നാണ് വിവരം.
സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം പതിനാറ് ദിവസം പിന്നിടുകയാണ്.

ജൂൺ 27-ാം തീയതിയായിരുന്നു സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്. പതിനാറ് ദിവസം കൊണ്ട് അദ്ദേഹത്തിൻറെ ശരീരഭാരം 8.2 കിലോ കുറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും രക്തസമ്മർദ്ദവും കുറഞ്ഞു.
സോനം വാങ്ചുക്കിൻ്റെ നിരാഹാര സമരത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വീണ്ടും രംഗത്തെത്തി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments