റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികളിൽ തീർപ്പ് കൽപ്പിക്കണമെന്നാ വശ്യപെട്ട് മൊഗ്രാൽ ദേശീയവേദി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി.
കാസർകോട് : ജില്ലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫീസുകളിലും 100 കണക്കിന് പരാതി സംബന്ധമായ ഫയലുകളാണ് തീരുമാനമാകാതെ കെട്ടി കിടക്കുന്നതെന്ന് കാണിച്ചും, പരിഹാരം ആവശ്യപ്പെട്ടും റവന്യൂ വകുപ്പ് മന്ത്രി എപി അനിൽകുമാറിന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി.
ഭൂമി തരം മാറ്റമടക്കമുള്ള പരാതികളിളാണ് കാലതാമസം നേരിടുന്നത്. രണ്ടും,മൂന്നും വർഷങ്ങൾ വരെ പഴക്കമുള്ള ഫയലുകൾ വില്ലേജ് താലൂക്ക് ഓഫീസുകളിലുണ്ട്. തീർപ്പാക്കിയ ഫയലുകൾ പോലും വില്ലേജ് ഓഫീസിൽ നിന്ന് താലൂക്ക് ഓഫീസിലെത്താൻ മാസങ്ങളോളം എടുക്കുന്നു.കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നാലോളം അദാലത്തുകൾ വില്ലേജ്,താലൂക്ക്,ജില്ലാ തലത്തിൽ സംഘടിപ്പിച്ചുവെങ്കിലും ഭൂമി സംബന്ധമായ റവന്യൂ വകുപ്പിന് കീഴിലുള്ള പരാതികളിൽ യാതൊരു നടപടികളും സ്വീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ദേശീയവേദി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിൽ ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്.
റവന്യൂ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ഓഫീസുകളിലെ ഒഴിവ് നികത്താൻ നടപടി വേ ണമെന്നും മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് വിജയകുമാർ,ജോയിൻ സെക്രട്ടറി അഷ്റഫ് സാഹിബ്, എക്സിക്യൂട്ടീവ് അംഗം ടി കെ അൻവർ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
ഫോട്ടോ:വില്ലേജ്,താലൂക്ക് ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന പരാതികളിൽമേൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് മുഗ്രാൽ ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments