എൻഡോസൾഫാൻ: ‘സ്നേഹ സ്വാന്തന പദ്ധതിക്ക്’ 14.40 കോടി; യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ
കാസർകോട് : എൻഡോ സൾഫാൻ ദുരിതബാധിത രുടെ ക്ഷേമത്തിനായുള്ള ‘സ്നേഹ സ്വാന്തന പദ്ധതിക്ക്’ 14 കോടി 40 ലക്ഷം രൂപ അനുവദിച്ച യു.ഡി.എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ പറഞ്ഞു.
വർഷങ്ങളായി ദുരിതം അനുഭവിക്കുന്ന കുടുംബ ങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതാണ് മുഖ്യമന്ത്രി യുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ദീർഘ കാലമായി അവഗണിക്കപ്പെട്ട എൻഡോസൾഫാൻ ദുരിത ബാധിതരുടെ വേദനയും പ്രയാസങ്ങളും മനസ്സിലാക്കി അടിയന്തര നടപടി സ്വീകരിച്ച മുഖ്യമന്ത്രി വി.ഡി. സതീശന് എം.എൽ.എഅഭിനന്ദന മറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോൾ കാസർകോട് ജില്ലയിലെ എൻഡോസൾ ഫാൻ ദുരിതബാധിതരുടെ അടിയന്തര ആവശ്യങ്ങളും ‘സ്നേഹ സ്വാന്തന പദ്ധതി’ കൂടുതൽ ശക്തിപ്പെടുത്തുന്ന തിനാവശ്യമായ ധനസഹായ ത്തിന് അഭ്യർത്ഥിച്ചിരുന്നു. അനേകം കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകു മെന്നും മനുഷ്യത്വ ഭരണത്തി ന്റെ ഉദാഹരണമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡോസൾഫാൻ ദുരിത ബാധിതരുടെ പൂർണ പുനരധി വാസത്തിനും ക്ഷേമത്തിനു മായി തുടർന്നും ശക്തമായി ഇടപെടുമെന്നും കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments