Breaking News

ജി.എസ്.ബി.എസ് കുമ്പള3.90 കോടി ചിലവിൽ നിർമിച്ച ബഹുനിലകെട്ടിടം 10ന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.*

കുമ്പള : കുമ്പള ഗവ. സീനിയർ ബേസിക് സ്കൂളിൽ കിഫ്ബി- കില പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
3.90 കോടി ചിലവിൽ നിർമിച്ച കെട്ടിടത്തിൽ 18 ക്ലാസ് മുറികളാണുള്ളത്.
ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.
കുമ്പള പഞ്ചായത്ത് 
രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാക്കും.
പഞ്ചായത്ത് പ്രസിഡൻ്റ് വി.പി അബ്ദുൽ ഖാദർ സ്വാഗതം പറയും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു എബ്രാഹാം, ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുല്ലക്കുഞ്ഞി ചെർക്കള,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ബൽകീസ്, ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ.ആരിഫ്, എം.പി ഖാലിദ്, ഇനാസ് ഫവാസ് കോഹിനൂർ, ബ്ലോക്ക് പഞ്ചായത്തംഗം പൃഥിരാജ് ജഗന്നാഥ ഷെട്ടി, പഞ്ചായത്തംഗങ്ങളായ രമേശ് ഭട്ട്, ഹമീദ് കോയിപ്പാടി, ഡി.ഡി.ഇ പി.വി റഫീഖ്, ഡയറ്റ് പ്രിൻസിപ്പൽ രഘുറാം ഭട്ട്, എ.ഇ.ഒ അശോക് എം.,കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ റോജി, സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ പ്രോഗം കമ്മിറ്റി ചെയർമാൻ വി.പി അബ്ദുൽ ഖാദർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എ.കെ ആരിഫ്, കൺവീനർ വിജയ കുമാർ,രമേശ് ഭട്ട്, പ്രസാദ് കുമാർ, റസീന ടീച്ചർ, അഹ്മദലി കുമ്പള സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments