Breaking News

*മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും *

മലപ്പുറം : രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും, വിയോജന ശബ്ദങ്ങൾ നിശബ്ദമാക്കപ്പെടുകയും, രാജ്യത്തിന്റെ പാരമ്പര്യവും മതേതര ഘടനയും തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കേവലം ഒരു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ രാജ്യത്തെ നവ വിപ്ലവ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും. ഈ മാസം 22 ന് (നാളെ) ജില്ലയിലെ പ്രഥമ മണ്ഡലം അസംബ്ലി കമ്മിറ്റിയായി താനൂർ നിലവിൽ വരും. സംസ്ഥാന ജോയിന്റ് കൺവീനർ ഷുഹൈബ് ഒഴൂർ, ജില്ലാ കൺവീനർ അഡ്വ അബ്ദുൽ മജീദ് എന്നിവർ പങ്കെടുക്കും. 

സെപ്തംബർ 30 നകം മുഴുവൻ മണ്ഡലങ്ങളിലും അസംബ്ലി കമ്മിറ്റികൾ രൂപീകരിക്കും. തുടർന്ന് വരുന്ന മാസങ്ങളിൽ ജില്ലയിലെ മുഴുവൻ ഡെമോക്രാറ്റിക് ബൂത്ത് കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും പൂർണ്ണമായി സജ്ജമാക്കി പ്രസ്ഥാനം ജില്ലയിൽ ശക്തമായ ജനകീയ അടിത്തറയോടെ സജീവമാകും. 


വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ 

ഇർഷാദ് മൊറയൂർ 
ജില്ലാ ജോയിന്റ് കൺവീനർ, യങ് ഡെമോക്രാറ്റ്സ് 

യൂനുസ് വെന്തോടി 
ജില്ലാ ജോയിന്റ് കൺവീനർ, യങ് ഡെമോക്രാറ്റ്സ്

മുഹമ്മദ് അലി 
ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments