Breaking News

*പെല്ലറ്റ് ആക്രമണത്തില്‍ പരാതിപ്പെട്ടിട്ടും കേസെടുത്തില്ല, പരിക്കേറ്റ വിദ്യാര്‍ഥിയുമായി രാഹുല്‍ ഗാന്ധി സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നു*

ന്യൂഡല്‍ഹി : ജൂലൈ 20ന് ജന്തര്‍മന്ദറിലെ പ്രതിഷേധത്തിനിടെ പോലിസിന്റെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം പോലിസ് സ്റ്റേഷനിലെത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഡിസിപിയുമായി കൂടിക്കാഴ്ച നടത്തി. പെല്ലറ്റ് ഗണ്‍ പ്രയോഗിച്ച പോലിസിനെതിരേ പരാതി കൊടുക്കാനായിരുന്നു നീക്കം. എന്നാല്‍ കേസെടുക്കാന്‍ പോലിസ് തയ്യാറാകാതിരുന്നതോടെ സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് നേതാവ് പ്രതിഷേധം ആരംഭിച്ചു.

സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെ കൂട്ടിയാണ് രാഹുല്‍ ഗാന്ധി എത്തിയത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ഥി റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സാഹിലിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലെത്തിയത്. നേരത്തെ മന്ദിര്‍ മാര്‍ഗ് പോലിസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പോലിസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ പോലിസ് സ്റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.


പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിനെക്കുറിച്ച് ശക്തമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. പാര്‍ലമെന്റിന് അകത്തും പുറത്തും ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തുണ്ട്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പോലിസ് നടത്തിയ ക്രൂരമായ ആക്രമണത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നുണ്ട്.

ജന്തര്‍മന്ദറിലെ പോലിസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് നേരത്തെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തില്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതേസമയം ജന്തര്‍മന്ദറിലും പാര്‍ലമെന്റ് മാര്‍ച്ചിലും പ്രതിഷേധക്കാര്‍ക്ക് നേരെ നടപടിയുണ്ടായിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലിസിന്റെ വാദം. അതിനിടെ ജന്തര്‍മന്ദറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരേ നടന്ന പോലിസ് അതിക്രമം അന്വേഷിക്കാന്‍ സുപ്രിംകോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍ സുപ്രിംകോടതി ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments