Breaking News

*കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം 2026 ആഗസ്റ്റ് 16. 17 തീയതികളിൽ കാസറഗോഡ് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ നടക്കും.*

കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന സമ്മേളനം 2026 ആഗസ്റ്റ് 16. 17 തീയതികളിൽ കാസറഗോഡ് ജീവാസ് മാനസ ഓഡിറ്റോറിയത്തിൽ സ: ഷീലാ അലക്സ് സ: കെ. ബാലകൃഷ്‌ണൻ നഗറിൽ വെച്ച് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 419 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉൽഘാടനം ചെയ്യും. കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ പ്രസിഡണ്ട് സായി ബാബു, ദേശീയ ജനറൽ സെക്രട്ടറി യു.പി. ജോസഫ്, കർണ്ണാടക സംസ്ഥാന സെക്രട്ടറി മഹന്തേഷ്, തമിഴ്‌നാട്' സംസ്ഥാന സെക്രട്ടറി കുമാർ, സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ, കെ. മനോഹരൻ (സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി) എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.

ടി.കെ. രാജൻ ചെയർമാനും പി. മണിമോഹൻ ജനറൽ കൺവീനറുമായ സംഘാടക സമിതി സമ്മേളന വിജയത്തിനുവേണ്ടി പ്രവർത്തിച്ചു വരുന്നു.

സംസ്ഥാനത്തെ സി.ഐ.ടി.യു.വിൽ അഫിലിയേറ്റ് ചെയ്‌ത ഏറ്റവും വലിയ ഫെഡറേഷനാണ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ഹെഡറേഷൻ. നിലവിൽ ആറ് ലക്ഷത്തോളം മെമ്പർഷിപ്പുണ്ട്. ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കാത്തതും 4 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്ക് കുടിശ്ശികയുള്ള പെൻഷൻ ലഭിക്കാത്തതും നിർമ്മാണ മേഖലയിലെ പ്രതിസന്ധിയും ഈ മേഖലയിൽ പ്രശ്‌നങ്ങളായി നിലനിൽക്കുന്നു. ഇത്തരം വിഷയങ്ങളെല്ലാം സമ്മേളനം ചർച്ച ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ ജില്ലയിലാകെ അഞ്ച് സെമിനാർ സംഘടിപ്പിച്ചു. ബോർഡുകളും ബാനറുകളും സ്ഥാപിച്ചു. ആഗസ്റ്റ് 10ന്' പതാകദിനമായി ആചരിച്ചു. ആഗസ്റ്റ് 14ന് പ്രസ്‌ക്ലബ്ബ് ജംഗ്‌ഷൻ കേന്ദ്രീകരിച്ച് വൈകിട്ട് 4 മണിക്ക് വിളംബരജാജ സംഘടിപ്പിക്കും

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ

1. പി മണിമോഹൻ - ജനറൽ കൺവീനർ സംഘാടക സമിതി & ജില്ലാ ജനറൽ സെക്രട്ടറി സിഐടിയു
2. ടി എം എ കരീം - വൈസ് ചെയർമാൻ
3. ടി നാരായൺ - കാസറഗോഡ് ജില്ലാ ട്രഷറർ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു)
4. എ ആർ ധധ്യവാദ് - കാസറഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി, കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു )
5. കെ രവീന്ദ്രൻ - സിഐടിയു കാസറഗോഡ് ജില്ലാ സെക്രട്ടറി


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments