Breaking News

*പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും: മന്ത്രി കെ.എ. തുളസി**വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 4,970 ഫയലുകള്‍ തീര്‍പ്പാക്കി*

പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പില്‍ കെട്ടിക്കിടക്കുന്ന അന്‍പതിനായിരത്തിലധികം ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തുകളിലൂടെ 4,970 ഫയലുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയിലുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് അടുത്ത പ്രധാന ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്ഷേമപ്രവര്‍ത്തനങ്ങള്‍ അര്‍ഹരായ ജനങ്ങളിലേക്കെത്തിക്കാന്‍ മാധ്യമങ്ങളുടെ പൂര്‍ണ്ണ സഹകരണം ആവശ്യമാണ്. ആദിവാസി മേഖലയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മെന്റര്‍ അധ്യാപകരുടെ നിയമനം വൈകാതെ തന്നെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആവശ്യമായ അധ്യാപകരുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ടെങ്കിലും, പിരിച്ചുവിടപ്പെട്ട ചില താല്‍കാലിക അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചതിനാലാണ് നിലവില്‍ നിയമനം വൈകുന്നത്. വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസ്  സ്‌കൂളുകളും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു, ബാക്കിയുള്ളവയ്ക്ക് ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനല്‍കി.

ദാക്ഷായണി വേലായുധന്റെ പേരില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വനിതകള്‍ക്കായി പുതിയ സംരംഭം ആരംഭിക്കും. പാലക്കാട് ജില്ലയിലാണ് ഈ മാതൃകാ പദ്ധതി ആദ്യം നടപ്പാക്കുക. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി ലൈഫ് മിഷന് പകരം പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും. വീടില്ലാത്തവര്‍ക്ക് വീടും സ്ഥലവും വീടുമില്ലാത്തവര്‍ക്ക് രണ്ടും ലഭ്യമാക്കുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ-ഗ്രാന്റ്‌സ് കുടിശ്ശിക കൊടുത്തുതീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ കുടിശ്ശിക നവംബറോടെ പൂര്‍ണ്ണമായി നല്‍കാന്‍ സാധിക്കും. സര്‍ക്കാര്‍ അനുവദിച്ച തുക പൂര്‍ണമായും ചെലവഴിക്കുമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മികച്ച കൂട്ടായ്മയിലാണ് മന്ത്രിമാര്‍ മുന്നോട്ട് പോകുന്നതെന്നും ഫണ്ട് ലഭ്യത തടസ്സമായിട്ടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

*പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള മെഗാ രേഖാ അദാലത്ത്  നാളെ .*

*മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും*.  

ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നിലമ്പൂര്‍ നിയോജകമണ്ഡലം സമഗ്ര വികസന പദ്ധതിയായ വികാസ് വിഷന്‍ 2040 ന്റെ ഭാഗമായി ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന രേഖകള്‍ നല്‍കുന്നതിനായുള്ള മെഗാ രേഖാ അദാലത്ത്് ഇന്ന് (ഓഗസ്റ്റ്്്  രണ്ട്) രാവിലെ 10 ന്  നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്യും.  റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ രേഖകള്‍ കൈമാറും. 168 ഉന്നതികളില്‍ നിന്നായി ആദിവാസികളെ എത്തിക്കുന്നതിനായി വാഹനസൗകര്യങ്ങളടക്കം വിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. വനത്തിനുള്ളിലെ ആദിവാസി ഉന്നതികളിലുള്ളവരെ വനംവകുപ്പിന്റെ വാഹനങ്ങളിലാണ് എത്തിക്കുന്നത്. അദാലത്തിനെത്തുന്നവര്‍ക്ക് പ്രഭാത, ഉച്ചഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളിലടക്കം ഉള്‍പ്പെടാതെ പോകുന്ന നിലമ്പൂര്‍ ഉള്‍വനത്തിലടക്കമുള്ള ആദിവാസി വിഭാഗങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനാണ് മെഗാ അദാലത്ത്. ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയില്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്, എപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്, തൊഴില്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട് അടക്കമുള്ള 11 രേഖകളാണ് നല്‍കുക. നിലമ്പൂര്‍ നഗരസഭ, വഴിക്കടവ്, പോത്തുകല്‍, എടക്കര, ചുങ്കത്തറ, മൂത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിലുള്ള ഗോത്ര വിഭാഗങ്ങള്‍ക്കാണ് ക്യാമ്പ്. രേഖകള്‍ക്കായി എത്തുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ് നടത്തി മരുന്നുകള്‍ നല്‍കും. നിയോജകമണ്ഡലത്തിലെ 7000 ത്തോളം പട്ടികവര്‍ഗ വിഭാഗക്കാരെ നേരില്‍കണ്ട് സര്‍വെ നടത്തിയാണ് അവശ്യരേഖകളില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജകമണ്ഡലത്തില്‍ സമഗ്രമായി സര്‍വെ നടത്തി അവശ്യ രേഖകളില്ലാത്ത ഗോത്ര  വിഭാഗങ്ങളിലുള്ള മുഴുവന്‍ പേര്‍ക്കും അവശ്യ രേഖകള്‍ കൈമാറുന്നത്. പട്ടികവര്‍ഗ വകുപ്പ്, റവന്യൂ വകുപ്പ്, വനംവകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഐ.ടി വകുപ്പ് എന്നിവ ചേര്‍ന്നാണ് അദാലത്ത് നടത്തുന്നത്. അദാലത്തിനെത്തുന്നവര്‍ക്ക് സഹായത്തിനായി നാനൂറോളം സന്നദ്ധ പ്രവര്‍ത്തകരെയും ഒരുക്കിയിട്ടുണ്ട്. 
പ്രിയങ്കാ ഗാന്ധി എം.പി, പി.വി  അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ രഞ്ജിത്ത് ഡി., പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്‍, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി. സി. മാമ്പ്ര, കാളികാവ്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസീറ വി.പി, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എ കരീം, അഡ്വ. ജോസ്മി തോമസ,് റൈഹാനത്ത് കുറുമാടന്‍, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ സുരേഷ്, അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഫീഫ വി.പി, മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ടി.കെ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ജോസ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടന്‍, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കണ്ടങ്ങാപ്പുറം, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഹരിദാസ്,  ഐ.എഫ്.ഡി.സി. ഫൗണ്ടേഷന്‍ എം.ഡി എബി തോമസ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments