Breaking News

*വീട് നിർമാണം: തടസ്സമായ വൈദ്യുതലൈനും പോസ്റ്റും മാറ്റാം; കെഎസ്ഇബി നൽകും 50,000 രൂപ വരെ*

തിരുവനന്തപുരം : ലൈഫ് മിഷൻ, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വീടുനിർമാണത്തിന് തടസ്സമാകുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതി കെഎസ്ഇബി പുനഃസ്ഥാപിച്ചു. 2027 മാർച്ച് 31 വരെ കാലാവധിയുണ്ടാകും. ഭൂമിയുടെ ഉടമസ്ഥാവകാശ വ്യവസ്ഥയിലും ഇളവു വരുത്തി.2025 ഓഗസ്റ്റ് 16 ലെ ഉത്തരവ് പ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ബിപിഎൽ വിഭാഗത്തിലുള്ളവർക്കു വീടുപണിക്കു തടസ്സമാകുന്ന 11 കെവി/എൽടി ലൈനുകളും പോസ്റ്റുകളും മാറ്റിസ്ഥാപിക്കാൻ ഓരോ അപേക്ഷയിലും 50,000 രൂപ വരെ കെഎസ്ഇബി അനുവദിച്ചിരുന്നു.ഭൂമിക്കു സാങ്കേതിക തടസ്സമുണ്ടാകരുത്, ഭൂമിയിൽ അപേക്ഷകന് പൂർണ ഉടമസ്ഥാവകാശം ഉണ്ടായിരിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 16ന് ഇതിന്റെ കാലാവധി അവസാനിച്ചു.ആനുകൂല്യം പിഎംഎവൈ പദ്ധതിയിലെ അർഹരായവർക്കും ലഭ്യമാക്കണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നു മന്ത്രി സണ്ണി ജോസഫിന്റെ നിർദേശ പ്രകാരമാണു ഫുൾടൈം ഡയറക്‌ടർമാരുടെ യോഗം, ആനുകൂല്യം പുനഃസ്ഥാപിച്ചത്. അപേക്ഷകനു ഭൂമിയിൽ പൂർണ ഉടമസ്ഥാവകാശം ഇല്ലെങ്കിലും അതേ റേഷൻ കാർഡിൽ ഉൾപ്പെട്ട അടുത്ത കുടുംബാംഗത്തിന്റെ പേരിലാണു സ്ഥലമെങ്കിൽ ആ അപേക്ഷകളും ആനുകൂല്യത്തിനായി പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments