Breaking News

*അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഇനി പൗരത്വം അനുവദിക്കുക കലക്ടര്‍മാര്‍; സുപ്രധാനമായ ഭേദഗതിയുമായി കേന്ദ്രം.*

ന്യൂഡല്‍ഹി : പൗരത്വ ചട്ടങ്ങളില്‍ സുപ്രധാനമായ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിനുള്ള അധികാരം ഇനി മുതല്‍ അതിർത്തി സംസ്ഥാനങ്ങളിലെ ജില്ലാ കലക്ടർമാർക്ക് നേരിട്ട് നല്‍കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

നിലവില്‍ പ്രത്യേക ഉന്നതാധികാര സമിതികളാണ് ഇത്തരം അപേക്ഷകള്‍ പരിഗണിച്ച്‌ തീരുമാനമെടുത്തിരുന്നത്. എന്നാല്‍, പൗരത്വ അപേക്ഷകള്‍ വ്യാപകമായി കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും, നടപടിക്രമങ്ങള്‍ ലളിതമാക്കി പൗരത്വം നല്‍കുന്നത് കൂടുതല്‍ വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലുമാണ് ഈ പുതിയ ഭേദഗതി പ്രധാനമായും പ്രാബല്യത്തില്‍ വരിക.

പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ബുദ്ധ, ജൈന തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളുടെ അപേക്ഷകളിലാണ് പുതിയ ചട്ടപ്രകാരം കലക്ടർമാർ തീരുമാനമെടുക്കുക.

അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ച്‌ അന്തിമ തീർപ്പുകല്‍പ്പിക്കാനുള്ള പൂർണ അധികാരം ഇനിമുതല്‍ അതത് ജില്ലാ കലക്ടർമാർക്കോ അല്ലെങ്കില്‍ ജില്ലാ മജിസ്ട്രേറ്റുമാർക്കോ ആയിരിക്കും. ഉന്നതാധികാര സമിതികളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ നടപടികള്‍ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments