* മരിച്ച ഭിക്ഷക്കാരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ.*
കർണാടകയിലെ മണ്ഡ്യയിൽ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവിൽ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് പണശേഖരം കണ്ടെത്തിയത്.
വർഷങ്ങളായി വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുകാണാതായതിനെ തുടർന്ന് അയൽവാസികൾ തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെത്തി വീട് ശുചീകരിക്കുന്നതിനിടെയാണ് പതിറ്റാണ്ടുകളായി അവർ പൂട്ടയിട്ടിരുന്ന മുറി തുറന്നത്. മുറിക്കുള്ളിൽ പഴയ നാണയങ്ങളും നോട്ടുകളും അടങ്ങിയ 10 ഓളം ചാക്കുകൾ കണ്ടെടുക്കുകയായിരുന്നു.
പണം അടങ്ങിയ ചാക്കുകൾ ബന്ധുക്കൾ താൽക്കാലികമായ പ്രദേശത്തെ പള്ളിക്കമ്മിറ്റിയെ ഏൽപ്പിച്ചു. തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കോടി രൂപയിലധികം ലഭിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ, പള്ളി അധികൃതരുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടത്തിയ എണ്ണലിനൊടുവിൽ ആകെ 8,40,000 രൂപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments