Breaking News

*വാണിജ്യ സിലിണ്ടറുകളുടെ വില വെട്ടിക്കുറച്ചു*

ഹോട്ടല്‍, റെസ്റ്റോറന്റ് മേഖലകള്‍ക്ക് വലിയ ആശ്വാസമായി രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു.  19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് ഗണ്യമായി കുറച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ 209 രൂപയും ഡല്‍ഹിയില്‍ 202 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. വിലക്കുറവോടെ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ പുതിയ വില 2,728 രൂപയായി മാറി. തുടർച്ചയായ രണ്ടാം തവണയാണ് രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ മാസവും 19 കിലോയുടെ സിലിണ്ടറിന് വില കുറച്ചിരുന്നു. അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണയും മാറ്റമില്ലാതെ തുടരുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളും മറ്റ് ആഗോള വിഷയങ്ങളും ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടർ വില കുറച്ചുകൊണ്ടുള്ള പുതിയ നിർണായക പ്രഖ്യാപനം വന്നിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments