Breaking News

*പശു സഖിമാർക്കായി രണ്ടുദിവസത്തെ 'കൺവർജൻസ് വർക്ക്‌ഷോപ്പ്' സംഘടിപ്പിച്ചു*

​കാസർഗോഡ് : കുടുംബശ്രീ കാസർഗോഡ് ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ പശു സഖിമാർക്കായ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ഓഗസ്റ്റ് 6,7 രണ്ടുദിവസത്തെ കൺവർജൻസ് വർക്ക്‌ഷോപ്പ് തുടക്കമായി. ജില്ലാ മിഷൻ കോർഡിനേറ്റർ ജയൻ എം വി പരിപാടി ഉദ്ഘാടനം ചെയ്തു.
​ചടങ്ങിൽ എ.ഡി.എം.സി. കിഷോർ കുമാർ അധ്യക്ഷത വഹിച്ചു. ഡി.പി.എം. സഫാ മുർഷിദ സ്വാഗതവും, ഡി.പി.എം. ജിതിൻ കെ.ടി. നന്ദിയും പറഞ്ഞു.
​ജില്ലയിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള നൂറോളം എ.എച്ച്.സി.ആർ.പി അംഗങ്ങളാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് , ക്ഷീരവികസന വകുപ്പ് , ഫിഷറീസ്,മിൽമ , നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്), വി.ബി.ജി.ആർ.എ.എം.ജി , ലീഡ് ബാങ്ക് , വ്യവസായ വകുപ്പ് എന്നീ 8 പ്രമുഖ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനത്തോടെയാണ് രണ്ടുദിവസത്തെ പരിശീലന ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
​കർഷകർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ, ബാങ്ക് വായ്പകൾ, ഇൻഷുറൻസ്, സംരംഭകത്വ വികസനം, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവ താഴേത്തട്ടിൽ കാര്യക്ഷമമായി എത്തിക്കാൻ ഈ കൺവർജൻസ് വർക്ക്‌ഷോപ്പ് പശു സഖിമാർക്ക് സഹായകരമാകും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments