Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

വിദ്യാനഗർ: സംസ്ഥാന സർകാർ ജീവനകാരുടെ ജില്ലാ മാർച്ചും ധർണ്ണയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ  പ്രതിഷേധമിരമ്പി.  കേരള എൻ ജി ഒ യൂണിയൻ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് അധ്യക്ഷനായി.

സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നടപടികൾ അവസാനിപ്പിക്കുക,

പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക,

 പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക; പഴയ പെൻഷൻ പദ്ധതി പുനഃസജ്ജപിക്കുക.

ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക.

ലേബർ കോഡുകൾ പിൻവലിക്കുക.

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക.

ഏൺഡ് ലീവ് സറണ്ടർ റദ്ദ് ചെയ്ത നടപടി പിൻവലിക്കുക.

അന്യായമായ സ്‌ഥലം മാറ്റങ്ങൾ റദ്ദു ചെയ്യുക.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക.

വർഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യം ഉയർത്തിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ഇൻകം ടാക്സ് ഓഫീസിന് മുന്നിൽ സമാപിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ആർ സ്മിത , സംസ്ഥാന കമ്മിറ്റിയംഗം വി ജഗദീഷ് എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ മണികണ്ഠൻ, കെ വിനോദ് കുമാർ, പി.വി മഹേഷ് കുമാർ, എം സുനിൽ കുമാർ , എം അനിക, പി.ഡി. രതീഷ് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ടി ദാമോദരൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എ വേണുഗോപാലൻ നന്ദിയും പറഞ്ഞു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments