Breaking News

*മികച്ച കണ്ടക്ടർക്കുള്ള കെ.എസ്.ആർ.ടി.സി പാണത്തൂർ ചിറങ്കടവ് സ്വദേശി സുനിൽ അബ്രഹാമിന്.*

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ മികച്ച പ്രകടനത്തിനും മാതൃകാപരമായ സേവനത്തിനും നൽകുന്ന ‘ബെസ്റ്റ് പെർഫോമൻസ്’ മികച്ച കണ്ടക്ടർക്കുള്ള പുരസ്കാരം പാണത്തൂർ ചിറങ്കടവ് സ്വദേശി സുനിൽ അബ്രഹാം ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് - പാണത്തൂർ - സുള്ള്യ ബസിലെ കണ്ടക്ടറാണ് അദ്ദേഹം. 
കാഞ്ഞങ്ങാട് കെ.എസ്.ആർ.ടി.സി. അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ (എ.ടി.ഒ.) സത്യനാഥനിൽ നിന്നാണ് അദ്ദേഹം പ്രശംസാപത്രവും പുരസ്കാരവും ഏറ്റുവാങ്ങിയത്.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, അത്യുൽകൃഷ്ടമായ സത്യസന്ധത, കൃത്യമായ ഉത്തരവാദിത്തബോധം, ഡിപ്പോയിലേക്ക് മികച്ച വരുമാനം എത്തിച്ചുനൽകുന്നതിൽ കാണിച്ച മികവ് എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ആദരവിനായി തിരഞ്ഞെടുത്തത്. ആയിരക്കണക്കിന് യാത്രക്കാരുടെ യാത്രകൾ സുരക്ഷിതവും സന്തോഷകരവുമാക്കാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ ക്ഷമയും വിനയവും നിറഞ്ഞ സേവനം കെ.എസ്.ആർ.ടി.സി.ക്ക് വലിയ അഭിമാനമാണെന്ന് അധികൃതർ പ്രശംസാപത്രത്തിൽ കുറിച്ചു. അസിസ്ററൻ്റ് ട്രാൻസ്പോർട്ട് ഓഫീസർ, ഡിപ്പോ എഞ്ചിനിയർ
കൺട്രോളിംഗ് ഇൻസ്പെക്ടർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments