Breaking News

'വിഷൻ 2026 പരിപാടി തിരൂരങ്ങാടി എം എൽ എ പി എം എ സമീർ ഉദ്ഘാടനം ചെയ്തു.

തിരൂർ : എം ഇ എസ് സെൻട്രൽ സ്കൂളിന്റെ 2026-27 അധ്യയന വർഷത്തെ കലാ-കായിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന 'വിഷൻ 2026 പരിപാടി തിരൂരങ്ങാടി എം എൽ എ  പി എം എ സമീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ അഡ്വ. ഹുസൈൻ കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ സ്വാഗതം പറഞ്ഞു. എം ഇ എസ് വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി പി എ സലാം ലില്ലിസ് ആശംസകൾ അർപ്പിക്കുകയും മുഖ്യാതിഥിയെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു.
സി.ബി.എസ്.ഇ പത്ത് , പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ ഹെഡ് ബോയ് ആയി അക്ഷിതിനെയും ഹെഡ് ഗേൾ ആയി ഫാത്തിമ കബീറിനെയും ചടങ്ങിൽ സ്ഥാനാരോഹണം ചെയ്തു . സ്കൂൾ ട്രഷറർ കെ. അബ്ദുൽ ജലീൽ സ്കൂൾ മാഗസിൻ പ്രകാശനം നിർവഹിച്ചു.
കൊമേഴ്‌സ് വിഭാഗത്തിൽ ഉന്നത വിജയം നേടിയ സ്നേഹ ശ്രീധരന് മനോജ് മെമ്മോറിയൽ ക്യാഷ് അവാർഡും സയൻസ് വിഭാഗത്തിൽ മികവ് തെളിയിച്ച മുഹമ്മദ് ഷഹീമിന് ആനി മെമ്മോറിയൽ ക്യാഷ് അവാർഡും സ്കൂൾ വൈസ് ചെയർമാൻ പി എ റഷീദ് സമ്മാനിച്ചു. പത്താം ക്ലാസ് ഗണിതവിഷയത്തിൽ മികച്ച വിജയം നേടിയ ദക്ഷിന് ബിന്യാമിൻ മെമ്മോറിയൽ ക്യാഷ് അവാർഡ് സ്കൂൾ ജോയിന്റ് സെക്രട്ടറി നജുമുദ്ധീൻ കല്ലിങ്ങൽ നൽകി.
സ്കൂൾ പാർലമെന്റ് അംഗങ്ങൾ, ഹൗസ് ക്യാപ്റ്റൻമാർ, സ്പോർട്സ് ക്യാപ്റ്റൻമാർ എന്നിവരുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു. വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി നന്ദി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് അംഗങ്ങൾ, രക്ഷിതാ ക്കളുടെ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments