*വഖഫ് സ്വത്ത് സംരക്ഷിക്കലാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തം; ഉമര്‍ ഫൈസി മുക്കം*
മലപ്പുറം : വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം. വഖഫ് ബോര്‍ഡില്‍ നിന്നും കെ എസ് ഹംസയെയും തന്നെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ആര്‍എസ്എസിനൊപ്പം നിന്ന് തരംതാഴേണ്ട അവസ്ഥ ഉണ്ടായി. കെ എസ് ഹംസ ചെയര്‍മാനായ ബോര്‍ഡ് ഈ സര്‍ക്കാരിന് പറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം വിമര്‍ശിച്ചു. വഫഖ് നിയമവും യുഡിഎഫിന്റെ കീഴടങ്ങലും എന്ന വിഷയത്തില്‍ സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പരാമര്‍ശം.
ഹംസയും ഉമര്‍ ഫൈസിയും ചേര്‍ന്നുള്ള ബോര്‍ഡാണ് സര്‍ക്കാരിന്റെ പ്രശ്‌നമെന്നും അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ആര്‍എസ്എസിനോട് കൂട്ടുകൂടാന്‍ യുഡിഎഫിന് ഒരു മടിയുമില്ലെന്നും ഉമര്‍ ഫൈസി തുറന്നടിച്ചു. മതമൂല്യങ്ങള്‍ നഷ്ടപ്പെട്ടാലും രണ്ട് അമുസ് ലിങ്ങളെ ബോര്‍ഡില്‍ ചേര്‍ക്കാനാണ് ശ്രമം നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ എസ് ഹംസ കഴിഞ്ഞാല്‍ പിന്നെ ബോര്‍ഡിലുള്ളത് സഖാവ് ഉമര്‍ഫൈസിയാണ്. സഖാവെന്നത് താന്‍ പറയുന്നതല്ല. അവര്‍ പറയുന്നതാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
വഖഫ് വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ബോധ്യപ്പെടുത്താനാണ് ഈ പരിപാടി. വഖഫ് അന്യായമായി പലരും കയ്യേറുന്നു. വഖഫ് സ്വത്ത് സംരക്ഷിക്കലാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന ഉത്തരവാദിത്തമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ് ലിങ്ങളെ വയ്ക്കണമെന്ന നിയമത്തില്‍, അത് ചെയ്യില്ലെന്ന് പിണറായി വിജയന്‍ ശക്തമായ നിലപാടെടുത്തു. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഷോണ്‍ ജോര്‍ജിനെ സപ്പോര്‍ട്ട് ചെയ്താണ് വാദിച്ചത്. വേണമെങ്കില്‍ രണ്ട് ആര്‍എസ്എസുകാരെ തന്നെ നിയമിക്കാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലീഗ് ഭരിക്കുന്ന വകുപ്പാണെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
തൂഫാന്‍ നടപ്പാക്കുമ്പോള്‍ മദ്യം സുലഭമാകുന്നുണ്ടെന്നും അതില്‍ ആളുകള്‍ തൂഫാനാകുകയാണെന്നും സമസ്ത നേതാവ് പരിഹസിച്ചു. സര്‍ക്കാരിന്റെ പല നിലപാടുകളിലും ആശയക്കുഴപ്പങ്ങളും ആശങ്കകളുമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇതവരെ എങ്ങോട്ടാണ് നയിക്കുക എന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സമസ്ത മുശാവറ അംഗവും വഖഫ് ബോര്‍ഡ് അംഗവും കൂടിയാണ് ഉമര്‍ ഫൈസി മുക്കം. എപി വിഭാഗം സമസ്ത നേതാവ് സി മുഹമ്മദ് ഫൈസിയും പരിപാടിയില്‍ പങ്കെടുത്തു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments