Breaking News

*ദിലീപും മഞ്ജുവാര്യരും വർഷങ്ങൾക്ക് ശേഷം കൈകൊടുത്തു; ചിരിച്ച് സംസാരിച്ചു, ആഘോഷമാക്കി ആരാധകർ.*

വിവാഹ മോചനത്തിന് ശേഷം മഞ്ജുവാര്യർ വീണ്ടും സിനിമാ രംഗത്തേക്ക് മടങ്ങിയെത്തി ഹൗ ഓൾഡ് ആർ യു എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ വരവ് അറിയിച്ച മഞ്ജു പിന്നീട് നിരവധി രസകരമായ വേഷങ്ങളിൽ സജീവമായി. മഞ്ജുവാര്യരും ദിലീപും പിന്നീട് ഒരുമിച്ച് പരസ്യമായി വേദി പങ്കിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ കൊച്ചിയിൽ നടന്ന പ്രതിഷേധ ചടങ്ങിലായിരുന്നു.
എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഇരുവരുമെത്തി നേരിട്ട് കാണുകയും കൈ കൊടുക്കുകയും ചിരിച്ച് സംസാരിക്കുകയും ചെയ്‌തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് മൾട്ടിപ്ലെക്സിൻ്റെ ഉദ്ഘാടന ചടങ്ങിനെ ആയിരുന്നു ഇത്.

 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments