Breaking News

*അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ഇടപാടുകൾ, കരാറുകൾ, സ്പോൺസർഷിപ്പ്, വിദേശയാത്രകൾ എന്നിവ സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്ത്.*

തിരൂർ :  അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ഇടപാടുകൾ, കരാറുകൾ, സ്പോൺസർഷിപ്പ്, വിദേശയാത്രകൾ എന്നിവ സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് തുറന്ന കത്ത്.


ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി. 

വിഷയം: അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ഇടപാടുകൾ, കരാറുകൾ, സ്പോൺസർഷിപ്പ്, വിദേശയാത്രകൾ എന്നിവ സംബന്ധിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്.


 സാർ,

അർജന്റീന ദേശീയ ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാർ വിവിധ ഘട്ടങ്ങളിൽ ഔദ്യോഗികമായും പൊതുമാധ്യമങ്ങളിലൂടെയും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉണ്ടായിരുന്നതായി പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ പ്രതീക്ഷയും താൽപര്യവും രൂപപ്പെട്ടിരുന്നു.

എന്നാൽ, പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ, വിവിധ കരാറുകൾ, സ്പോൺസർഷിപ്പ്, വിദേശയാത്രകൾ, ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഇടപെടലുകൾ എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തിൽ വിവിധ സംശയങ്ങളും ആരോപണങ്ങളും ഉയർന്നുവന്ന സാഹചര്യമാണ് നിലവിലുള്ളത്.

വിഷയം സംസ്ഥാനത്തിന്റെ പൊതുതാൽപര്യവുമായി ബന്ധപ്പെട്ടതായതിനാൽ, ആരോപണങ്ങളുടെ യാഥാർത്ഥ്യം പരിശോധിക്കുകയും യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ഞങ്ങൾ കരുതുന്നു.

ആയതിനാൽ താഴെപ്പറയുന്ന വിഷയങ്ങളിൽ സമഗ്രവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് വിനീതമായി ആവശ്യപ്പെടുന്നു:

1. അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്ന മുഴുവൻ സാമ്പത്തിക ഇടപാടുകളും കരാറുകളും വിശദമായി പരിശോധിക്കുക.

2. വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ മുഖേന നടന്ന സ്പോൺസർഷിപ്പ് ഇടപാടുകൾ, കരാർ തുകകൾ, കമ്മീഷനുകൾ, ഫീസുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുക.

3. മുൻ കായിക മന്ത്രി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വ്യക്തികളുടെ പങ്കും ഉത്തരവാദിത്വവും അന്വേഷണവിധേയമാക്കുക.

4. വിഷയവുമായി ബന്ധപ്പെട്ട ന്യൂസ് ചാനൽ കമ്പനി മാനേജ്‌മെന്റിന്റെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ഇടപെടലുകൾ പരിശോധിക്കുക.

5. അർജന്റീന ദേശീയ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ വിദേശയാത്രകൾ, യാത്രാച്ചെലവുകൾ, യാത്രയുടെ ഉദ്ദേശ്യം, അതിനായി ഉപയോഗിച്ച സാമ്പത്തിക സ്രോതസ്സുകൾ എന്നിവ പരിശോധിക്കുക.

6. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കും പൊതുജനങ്ങൾക്കും നൽകിയ പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പശ്ചാത്തലവും യാഥാർത്ഥ്യവും പരിശോധിച്ച് വസ്തുതകൾ പുറത്തുകൊണ്ടുവരിക.

7. അന്വേഷണത്തിൽ സാമ്പത്തിക ക്രമക്കേട്, വഞ്ചന, വിശ്വാസവഞ്ചന, വ്യാജ വാഗ്ദാനം, അധികാരദുർവിനിയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിലവിലുള്ള നിയമപ്രകാരം കർശന നടപടി സ്വീകരിക്കുക.

8. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ കരാറുകൾ, ബാങ്ക് ഇടപാട് രേഖകൾ, ഇൻവോയിസുകൾ, സ്പോൺസർഷിപ്പ് രേഖകൾ, യാത്രാ രേഖകൾ, ഔദ്യോഗിക കത്തിടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ പരിശോധിക്കുക.

9. അന്വേഷണത്തിലൂടെ കണ്ടെത്തുന്ന വസ്തുതകളും സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ സുതാര്യമായ അന്വേഷണ റിപ്പോർട്ട്/ധവളപത്രം പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കുക.

കേരളത്തിലെ ലക്ഷക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ, യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതും പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതും അത്യന്താപേക്ഷിതമാണ്.

അതിനാൽ മേൽപ്പറഞ്ഞ വിഷയങ്ങളിൽ അടിയന്തരമായി സമഗ്ര അന്വേഷണം പ്രഖ്യാപിക്കുകയും, അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

വാർത്താ സമ്മേളനത്തിൽ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി 
താജുദ്ധീൻ പല്ലാർ,ട്രഷറർ 
അഫ്സൽ മയ്യേരി,സഹ ഭാരവാഹികളായ 
അബ്ദുറഹ്മാൻ കെ.എ,സി എം ടി ഫാസിൽ,ഷുഹൈബ് ആയപ്പള്ളി എന്നിവർ പങ്കെടുത്തു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments