സംസ്കാര തിരൂർ സംഘടിപ്പിക്കുന്ന മേഘരാഗമായ് എന്ന സംഗീത രാവ് ആഗസ്റ്റ് 16 ന്.
തിരൂർ : സംസ്കാര തിരൂർ സംഘടിപ്പിക്കുന്ന മേഘരാഗമായ് എന്ന് സംഗീത രാവ് ആഗസ്റ്റ് 16 ഞായർ വൈകുന്നേരം 6 മണിക്ക് തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാളിൽ പ്രശസ്ത ഗായകനായ റാസ റസാഖ്,ഷബീർ അലി,സരിത റഹ്മാൻ എന്നിവർ ആദ്യമായി ഒരു വേദിയിൽ ഒത്തുചേരുന്നു ഈ സംഗീത രാവ് വിജയിപ്പിക്കാൻ മുഴുവൻ സംഗീത ആസ്വാദകരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു. ഈ പ്രോഗ്രാമിൽ നിന്ന് ലഭിക്കുന്ന ഡൊണേഷനിൽ ലഭിക്കുന്ന സംഖ്യയിൽ നിന്ന് ആശ്രയം കെയർ ഹോമിൻ്റെ ബിൽഡിങ്ങ് ഫണ്ടിലേക്കും മറ്റു ചാരിറ്റിപ്രവർത്തനങ്ങൾക്കും ചിലവഴിക്കുന്നതാണ് . ക്ലബ്ബ് പ്രസിഡൻ്റ് സമദ് സെക്രട്ടറി അരുൺ ചെമ്പ്ര മുഖ്യ രക്ഷാധികാരികളായ മുഹമ്മദലി പത്തംമ്പാട്, വേണുഗോപാൽ കൊൽക്കത്ത, ദിലീപ് അമ്പായത്തിൽ ക്ലബ്ബ് ജോ.സെക്രട്ടറി അമീർ കക്കോടി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments