*തന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വക്താവ് സൗരവ് ദാസ്.*
പുതുച്ചേരി : തന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയെന്ന് ആരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) വക്താവ് സൗരവ് ദാസ്. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ വീട്ടിലാണ് പോലിസ് എത്തി പരിശോധന നടത്തിയതെന്നും സൗരവ് എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധനയെന്ന് ആരോപിച്ച സൗരവ് ദാസ്, രണ്ടുദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുതുച്ചേരിയിലെത്തിയിരുന്നെന്നും ചൂണ്ടിക്കാട്ടി.
'രണ്ട് മണിക്കൂര്‍ മുമ്പ് പോണ്ടിച്ചേരി പോലിസ് എന്റെ കുടുംബവീട്ടിലെത്തി അവിടെയുണ്ടായിരുന്നവരെ ചോദ്യംചെയ്തു. പുതുച്ചേരി പോലിസിനോടാണ്, എന്തിനാണീ പീഡനം? ആരാണ് ഇതിന് ഉത്തരവിട്ടത്? എന്തിനുവേണ്ടിയാണ് ഇത്? ഇതാണോ നിയമപരമായ നടപടിക്രമം? എന്തിനാണ് പോണ്ടിച്ചേരിയിലെ ബിജെപി സര്‍ക്കാര്‍ എന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത്?', സൗരവ് ദാസ് ചോദിച്ചു.
'ഇത് പോണ്ടിച്ചേരി സര്‍ക്കാരിന്റെ സ്വഭാവമല്ല. ഇത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ ചെയ്യുന്നത്. എന്നെ ഭയപ്പെടുത്തി നിശബ്ദനാക്കുക എന്നതാണ് ഉദ്ദേശമെങ്കില്‍ അത് നടക്കില്ല. ഇതൊന്നും എന്നെ പേടിപ്പിക്കുന്നേയില്ല. ഗുണ്ടകളേപ്പോലെ പെരുമാറുന്നതിനുപകരം പോലിസ് നന്നായി പെരുമാറുന്ന, മെച്ചപ്പെട്ട ഒരു വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തെ അത് ശക്തിപ്പെടുത്തുകയേ ഉള്ളൂ', സൗരവ് ദാസ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ടുദിവസം മുമ്പ് പുതുച്ചേരിയിലെത്തിയിരുന്നു എന്ന് മറ്റൊരു എക്സ് പോസ്റ്റില്‍ സൗരവ് ആരോപിച്ചു. 'രണ്ടുദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോണ്ടിച്ചേരിയിലെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ആഭ്യന്തര മന്ത്രിയേയും ലെഫ്റ്റനന്റ് ഗവര്‍ണറേയും കണ്ടു (ഗുജറാത്തില്‍ വര്‍ഷങ്ങളോളം മോദിയുടെ കണ്ണും കാതുമായിരുന്ന് കുപ്രസിദ്ധനായ വ്യക്തിയാണ് ആ ലെഫ്റ്റനന്റ് ഗവര്‍ണര്‍). ഇപ്പോള്‍ നടന്ന ഭീഷണിപ്പെടുത്തല്‍ തന്ത്രം ആ കൂടിക്കാഴ്ചയില്‍ ആസൂത്രണം ചെയ്തതാണോ?', സൗരവ് ദാസ് ചോദിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments