Breaking News

*മാസപ്പിറവി ദൃശ്യമായി; ഇന്ന് റബീഉൽ അവ്വൽ ഒന്ന്; ഗൾഫിലും കേരളത്തിലും ഒരേദിനം; നബിദിനം ഓഗസ്റ്റ് 25-ന്..!*

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (ഓഗസ്റ്റ് 14, വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് ഖാസിമാർ. ഇതനുസരിച്ച് ലോകമെമ്പാടുമുള്ള മുസ്ലിംങ്ങൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുണ്യകരമായ നബിദിനം (റബീഉൽ അവ്വൽ 12) ഓഗസ്റ്റ് 25 ചൊവ്വാഴ്ച ആഘോഷിക്കും.

മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, എം.ടി. അബ്ദുള്ള മുസ്ലിയാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം സൗദി അറേബ്യയിലും നാളെ (വെള്ളി) റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി കാണാത്തതിനെ തുടർന്ന് വ്യാഴാഴ്ച സഫർ മാസം 30 പൂർത്തിയാക്കിയാണ് സൗദിയിൽ റബീഉൽ അവ്വൽ മാസം ആരംഭിക്കുന്നത്.

ഇതോടെ ഗൾഫ് നാടുകളിലും കേരളത്തിലും ഒരേ ദിവസമാണ് റബീഉൽ അവ്വൽ ഒന്നിന് തുടക്കമാകുന്നത്.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments